Movie News

ആമിര്‍ ഖാന്റെയും സൂര്യയുടെയും ഗജിനി 2 ഒരേ ദിവസം റിലീസ് ചെയ്യും; രണ്ട് പതിപ്പുകളിലും താരങ്ങള്‍ അഭിനയിക്കും

തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയുടെ കരിയറില്‍ വമ്പന്‍ ബ്രേക്ക് നല്‍കിയൊരു ചിത്രമായിരുന്നു ‘ഗജിനി’. 2008-ല്‍ ചിത്രം അതേപേരില്‍ തന്നെ ഹിന്ദിയില്‍ റീമേക്ക് ചെയ്തിരുന്നു. ഗജിനി ഹിന്ദി പതിപ്പില്‍ നായകനായി എത്തിയത് ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ആമിര്‍ ഖാന്‍ ആയിരുന്നു. ബോളിവുഡിലും വമ്പന്‍ ഹിറ്റായിരുന്നു ഗജിനി. ഇപ്പോള്‍ ഗജിനിയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള സൂചന നല്‍കിയിരിയ്ക്കുകയാണ് സൂര്യ.

തമിഴിലായിരുന്നു ചിത്രം ആദ്യം പുറത്തിറങ്ങിയിരുന്നത്. ഇപ്പോള്‍, രണ്ട് ഭാഷകളിലും ഒരു തുടര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ‘റീമേക്ക്’ ലേബല്‍ തുടര്‍ച്ചയ്ക്ക് പകരം രണ്ട് അഭിനേതാക്കളും ‘ഗജിനി 2’ ന്റെ രണ്ട് പതിപ്പുകള്‍ ഒരേസമയം അഭിനയിച്ച് ഒരേ ദിവസം റിലീസ് ചെയ്യാനാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തമിഴ് പതിപ്പില്‍ സൂര്യയാണ് പ്രധാന വേഷം ചെയ്യുന്നതെന്നും ഹിന്ദി പതിപ്പില്‍ ആമിര്‍ തന്നെയായിരിയ്ക്കും ഈ വേഷം ചെയ്യുന്നതെന്നുമാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.

” വളരെക്കാലത്തിന് ശേഷം അല്ലു അരവിന്ദ് ഗജിനിയുടെ തുടര്‍ച്ച എന്ന ആശയവുമായി എന്നെ സമീപിച്ചു, അത് സാധ്യമാകുമോ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു, ‘ തീര്‍ച്ചയായും സാര്‍ നമുക്ക് പരിഗണിക്കാം. അതെ, ചര്‍ച്ചകള്‍ ആരംഭിച്ചു, ‘ഗജിനി 2’ നടന്നേക്കാം.” – ഒരു പ്രമുഖ മാധ്യമത്തോട് സൂര്യ വ്യക്തമാക്കി.