Oddly News

കുളത്തിനു നടുവിലിറങ്ങി ഭീമന്‍ ചീങ്കണ്ണികള്‍ക്ക് തീറ്റ നല്‍കുന്ന യുവതി, വീഡിയോ വൈറല്‍

ചീങ്കണ്ണികളെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. എന്നാല്‍ ഇവയെ തെല്ലും ഭയമില്ലാത്ത ധൈര്യശാലികളും നമുക്കിടയില്‍ ഉണ്ട്. അത്തരത്തില്‍ ധൈര്യശാലിയായ ഒരു യുവതിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി മാറിയിരിക്കുന്നു. കുളത്തില്‍ ഇറങ്ങി മീനുകള്‍ക്ക് തീറ്റ നല്‍കുന്ന ലാഘവത്തോടെയാണ് യുവതി ചീങ്കണ്ണികള്‍ക്കും തീറ്റ നല്‍കുന്നത്.
മൃഗ സംരക്ഷകയും ബെല്ലോവിംഗ് ഏക്കര്‍ അലിഗേറ്റര്‍ സാങ്ച്വറി ഉടമയുമായ ഗാബിയാണ് തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പേ്ാസ്റ്റ് ചെയ്തിരിക്കുന്നത്.


ചീങ്കണ്ണികളെ മെരുക്കാന്‍ സമര്‍ത്ഥയായ ഗാബി ,വളരെ അപകടകാരിയായ ബെല്ല എന്ന ചീങ്കണ്ണിക്ക് തീറ്റ നല്‍കുന്നതിനായി കുളത്തില്‍ ഇറങ്ങിയത് വീഡിയോയില്‍ കാണാം. ആഹാരം നല്‍കുമ്പോള്‍ ദേഷ്യപ്പെടാതിരിക്കാന്‍ ബെല്ലയെ ശാന്തയാക്കാന്‍ ശ്രമിക്കുന്നതും കാണിക്കുന്നു.വെള്ളത്തില്‍ ഇറങ്ങിയ ഉടന്‍ തന്നെ ഗാബിയുടെ നേരെ പാഞ്ഞടുക്കുന്ന ബെല്ലയെ വടി കൊണ്ട് നിയന്ത്രിക്കുകയും തുടര്‍ന്ന് ആഹാരം നല്‍കുകയും ചെയ്യുന്നു.

ഷെയര്‍ ചെയ്തതുമുതല്‍, ക്ലിപ്പ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ മൂന്ന് ലക്ഷത്തിലധികം കാഴ്ചകളും ഒമ്പതായിരം ലൈക്കുകളും നേടി.