Crime

കൂട്ടുകാരിയെ മടിയിലിരുത്തി യുവാവിന്റെ സാഹസിക ബൈക്ക് യാത്ര; ഒടുവില്‍ പണി കിട്ടി

വ്യത്യസ്തമായ ബൈക്ക് യാത്രകള്‍ പലതും സമൂഹ മാധ്യമങ്ങളിലൂടെ നമ്മള്‍ കണ്ടിട്ടുണ്ട്. ചിലത് വളരെ സാഹസികമായ യാത്രയായിരിക്കും. എന്നാല്‍ പെണ്‍കുട്ടിയെ മടിയിലിരുത്തി അപകടകരമായ രീതിയില്‍ ബൈക്കോടിച്ച യുവാവ് പോലീസിന്റെ പിടിയിലായി. ബംഗളൂരുവിലാണ് സംഭവം.

യുവാവിന്റെയും കൂട്ടുകാരിയുടെയും സാഹസിക പ്രകടനം നടന്നത് ഹെബ്ബാള്‍ ഫൈ്‌ള ഓവറിന് മുകളിലാണ്. സമൂഹ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോ വൈറലാണ്. ഒരുവശത്തേക്കായി ബൈക്കോടിക്കുന്ന യുവാവിന്റെ മടിയിലാണ് യുവതി ഇരിക്കുന്നത്. ഇവര്‍ ഹെല്‍മറ്റ് പോലും ധരിക്കാതെയാണ് സാഹസിക യാത്ര നടത്തുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ബൈക്ക് പോലീസ് അന്വേഷിച്ച് കണ്ടെത്തുകയായിരുന്നു.

ഒടുവില്‍ യുവാവും കൂട്ടുകാരിയും പോലീസിന്റെ പിടിയിലായി. പോലീസ് അന്വേഷണം നടത്തിയത് സിസിടിവി കേന്ദ്രികരിച്ചായിരുന്നുവെന്ന് വ്യക്തമാക്കിയട്ടുണ്ട്. പിടിയിലായത് 21 കാരനായ സിലമ്പരസനാണ്. ബൈക്ക് നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.