Lifestyle

ലക്ഷങ്ങള്‍ വിലയുള്ള, പ്രായം കുറയ്ക്കുന്ന ‘ഉമിനീര്‍ സൂപ്പ്’, ഉണ്ടാക്കുന്നത് പക്ഷിയുടെ ഉമിനീർവച്ച്

പ്രായം കുറയ്ക്കുന്നതിനും സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുമായി എന്തുമാര്‍ഗങ്ങള്‍ സ്വീകരിക്കാനും ആളുകള്‍ തയാറാകാറുണ്ട്. എന്നാല്‍ ഇതേ ആവശ്യത്തിനായി ഒരു പക്ഷിയുടെ ഉമിനീര്‍ വെച്ചുള്ള സൂപ്പുണ്ടെന്നു പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുമോ? വിചിത്രമായി തോന്നിയേക്കാം. എന്നാല്‍ സംഗതി സത്യമാണ്. ഏഷ്യന്‍ ബേര്‍ഡ് സലൈവ സൂപ്പാണ് ഇപ്പോള്‍ ചര്‍ച്ചവിഷയം. ഇതിന് ആവശ്യക്കാരും ഏറെയാണ്.

ഈ വൈറല്‍സൂപ്പ് നിര്‍മിച്ചിരിക്കുന്നത് സ്വിഫ്റ്റെലറ്റ് എന്ന കിളിയുടെ ഉമിനീര്‍ കൊണ്ടാണ്. ഈ സൂപ്പ് ചര്‍മ്മ സൗന്ദര്യം കാത്തുസൂക്ഷിക്കാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും മികച്ചതാണെന്നാണ് പറയപ്പെടുന്നത്. കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ചര്‍മ്മത്തിന്റെ ഇലാസ്തികതയും, ജലാംശവും സംരക്ഷിക്കാനും, ചര്‍മ്മത്തില്‍ ചുളിവുകളും മറ്റും കുറച്ച് ചെറുപ്പം നിലനിര്‍ത്താനും ഇത് സഹായിക്കുമെന്നും വാദങ്ങളുണ്ട്.

സ്വിഫ്റ്റ്ലെറ്റ്സ് എന്ന പക്ഷി അതിന്റെ ഉമിനീര്‍ കൊണ്ടുണ്ടാക്കിയ കൂട്ടില്‍ നിന്നാണ് ഈ സൂപ്പ് നിര്‍മിക്കുന്നത്. ഈ കൂടിനും ആവശ്യക്കാര്‍ ഏറെയാണ്. പൂര്‍ണമായും ഉമിനീരുപയോഗിച്ചാണ് ഈ കൂട് നിര്‍മ്മിച്ചിരിക്കുന്നത്. ചുവപ്പ്, വെള്ള, സ്വർണ്ണം, ക്രീം തുടങ്ങി പല നിറത്തിലുള്ള കൂടുകൾ കാണാൻ സാധിക്കും. ഓരോന്നിനും വ്യത്യസ്ത ഗുണങ്ങളാണ് ഉള്ളത്.

ചൈനയിലെ സമ്പന്നര്‍ക്കിടയില്‍, ചാന്ദ്ര പുതുവര്‍ഷത്തില്‍ ഇത് സമ്മാനമായും ആളുകള്‍ കൊടുക്കാറുണ്ട്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ഭക്ഷണങ്ങളില്‍ ഒന്നുകൂടിയാണ് ഇത്. 500 ഗ്രാമിന് 2000 ഡോളര്‍ മുതല്‍ 3000 (1,60,000 രൂപ) ഡോളര്‍ വരെ ഇതിന് വിലയുണ്ട്. കൂടുകളുടെ അമിതമായി വില്‍പ്പന പലപ്പോഴും പക്ഷികളുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്ന ആശങ്കയും നിലനില്‍ക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *