കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ ദേശീയശ്രദ്ധ നേടിയ കേസില്‍ തന്റെ ഇളയ മകളെ തട്ടിക്കൊണ്ടുപോയി വിറ്റതിന് ദക്ഷിണാഫ്രിക്കന്‍ വനിത വിചാരണ നേരിടുന്നു. ഒരു വര്‍ഷത്തിലേറെയായി മകള്‍ ജോഷ്ലിനെ കാണാതായ സംഭവത്തില്‍ അമ്മ കെല്ലി സ്മിത്തിനും പങ്കാളിക്കും ഒപ്പം മറ്റൊരാള്‍ക്കും എതിരേ കുറ്റം ചുമത്തിയിട്ടുണ്ട്. പണം വാങ്ങി ഇവര്‍ മകളെ വിറ്റെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
രാജ്യവ്യാപകമായി പോലീസ് തെരച്ചില്‍ നടത്തിയ സംഭവം ദക്ഷിണാഫ്രിക്കയില്‍ വലിയ ചര്‍ച്ചയായിരുന്നു. അമ്മ റാക്വല്‍ ചാന്റല്‍ സ്മിത്തിനെതിരേ തട്ടിക്കൊണ്ടു പോകല്‍ മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങള്‍ ചുമത്തി. പണം വാങ്ങി സ്മിത്ത് പങ്കാളിയായ ജാക്വിന്‍ അപ്പോളിസ് സുഹൃത്ത് സ്റ്റീവനോ വാന്‍ റൈന്റ് എന്നിവരുടെ സഹായ ത്തോടെ മകളെ തട്ടിക്കൊണ്ടുപോകല്‍ നടത്തിയതായിട്ടാണ് ആരോപണം.
തിരോധാനത്തിന്റെ ആദ്യ നാളുകളില്‍ ദക്ഷിണാഫ്രിക്കയിലുടനീളം സ്മിത്തിന് അനുകൂലമായി സഹതാപതരംഗം ഉണ്ടായി. അവര്‍ താമസിച്ചിരുന്ന കുടിലു കളുടെയും ചെറിയ വീടുകളുടെയും ദരിദ്രമായ സെറ്റില്‍മെന്റിന് സമീപമുള്ള മണല്‍ ക്കാടുക ളില്‍ കുട്ടിയെ തിരയാന്‍ പോലീസിനെ സഹായിക്കാന്‍ അയല്‍ക്കാര്‍ ഒത്തു ചേര്‍ന്നു.
2024 ഫെബ്രുവരിയില്‍ കാണാതായ ദിവസം ജോഷ്‌ലിന്‍ അപ്പോളിസിനൊപ്പം പോയെ ന്നും പിന്നീട് അവളെ കണ്ടിട്ടില്ലെന്നും സ്മിത്ത് അവകാശപ്പെട്ടു. എന്നാല്‍ സംഭവത്തില്‍ പോലീസ് സ്മിത്തിനെ ചോദ്യം ചെയ്യുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ കേസ് ഞെട്ടിക്കുന്ന വഴിത്തിരിവിലായി. 2023 ഓഗസ്റ്റ് മുതല്‍ ജോഷ്‌ലിനേ യും തന്റെ മറ്റ് രണ്ട് മക്കളേയും വില്‍ക്കാന്‍ സ്മിത്ത് പദ്ധതി ഇട്ടിരുന്നതായി പ്രോസി ക്യൂട്ടര്‍മാര്‍ കുറ്റപത്രത്തില്‍ പറഞ്ഞു. എന്നാല്‍ ജോഷ്‌ലിനെ മാത്രമാണ് കാണാതായത്.
മറ്റൊരു സ്ത്രീ കൂടി കേസില്‍ അറസ്റ്റിലായിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടില്ലെന്നും സാക്ഷിയാക്കിയതായും റിപ്പോര്‍ട്ടുണ്ട്. പെണ്‍കുട്ടിയെ കാണാനി ല്ലെന്ന് പരാതിപ്പെട്ട ദിവസം സ്മിത്തും ജോഷ്ലിനും ഒരു ബാഗ് വസ്ത്രവുമായി വെള്ള വാഹനത്തില്‍ കയറുന്നത് കണ്ടതായി അവര്‍ ആരോപിച്ചു. കേസ് സമൂഹത്തില്‍ രോഷം ഉളവാക്കിയിട്ടുണ്ട്.