സണ്‍റൈസേഴ്സ് ഹൈദരാബാദ് ഉടമ കാവ്യ മാരനും സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറും ഡേറ്റിങ്ങിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു ദക്ഷിന്ത്യേന്‍ സെലിബ്രിറ്റിയുമായി കാവ്യ പ്രണയത്തിലാണെന്ന് നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. കോടികള്‍ പ്രതിഫലം വാങ്ങുന്ന അനിരുദ്ധ് ദക്ഷിണേന്ത്യൻ സിനിമകളിലും ബോളിവുഡിലും സംഗീത സംവിധായകനായും ഗായകനായും തിളങ്ങി നിൽക്കുന്ന താരമാണ്. ഇക്കാര്യത്തില്‍ ഇരുവരും പ്രതികരിച്ചിട്ടില്ല.
ഐപിഎല്‍ ടീം ഉടമകളിലെ ഏറ്റവും സുന്ദരികളില്‍ ഒരാളാണ് കാവ്യാമാരന്‍. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എപ്പോഴെല്ലാം കളിക്കുമോ അപ്പോഴെല്ലാം ക്യാമറകള്‍ വിടാതെ പിന്തുടരാറുണ്ട്. ബിസിനസ്സിനു പുറമേ, ക്രിക്കറ്റിനോടുള്ള സ്‌നേഹത്തിന് പേരുകേട്ട കാവ്യാമാരന്‍ സ്റ്റാന്‍ഡുകളില്‍ നിന്ന് എസ്ആര്‍എച്ചിനെ പലപ്പോഴും പ്രോത്സാഹിപ്പിക്കുന്നത് കാണാം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ ഇന്ത്യന്‍ ബിസിനസ് രംഗത്തെ അറിയപ്പെടുന്ന ആളായി മാറിയിട്ടുള്ള കാവ്യാമാരന്‍ 400 കോടിയുടെ സ്വത്തിനുടമയാണ്.
വമ്പന്‍ ബിസിനസ്സ് സാമ്രാജ്യത്തിന് പേരുകേട്ട സ്വാധീനമുള്ള മാരന്‍ കുടുംബത്തിലെ അംഗമായ അവര്‍ക്ക് 409 കോടിയുടെ ആസ്തിമൂല്യം ഉണ്ടെന്ന് കണക്കാക്കുന്നു. ഫോബ്സ് പ്രകാരം, ഇന്ത്യയിലെ ഏറ്റവും വലിയ മാധ്യമ കമ്പനികളിലൊന്നായ സണ്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് അവരുടെ പിതാവ് കലാനിധി മാരന്‍. അദ്ദേഹത്തിന്റെ ആസ്തി 2.3 ബില്യണ്‍ ഡോളറാണെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അവരുടെ അമ്മ കാവേരി മാരന്‍ സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ സിഇഒ ആയി ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന വനിതാ എക്‌സിക്യൂട്ടീവുകളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. 1992 ഓഗസ്റ്റ് 6 ന് ചെന്നൈയില്‍ ജനിച്ച കാവ്യമാരന്‍ യുകെയിലെ വാര്‍വിക്ക് ബിസിനസ് സ്‌കൂളില്‍ നിന്ന് എംബിഎ നേടിയിട്ടുണ്ട്. അതിന് മുമ്പ് ചെന്നൈയിലെ സ്റ്റെല്ല മാരിസ് കോളേജില്‍ ബിരുദാനന്തര ബിരുദം നേടി.
മൊത്തം 19,000 കോടി രൂപ ആസ്തിയുള്ള മാരന്‍ കുടുംബത്തില്‍ കാവ്യ മാരന്റെ വ്യക്തിഗത ആസ്തി 409 കോടി രൂപയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കളിക്കളത്തിന് പുറത്ത്, അവര്‍ക്ക് ഒരു ആഡംബര കാര്‍ ശേഖരം ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്, ഇത് അവരുടെ ഉയര്‍ന്ന ജീവിതശൈലി കൂടുതല്‍ പ്രകടമാക്കുന്നു. സണ്‍റൈസേഴ്സ് ഹൈദരാബാദിലെ അവരുടെ കൃത്യമായ ഉടമസ്ഥാവകാശം വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ സണ്‍ ടിവി നെറ്റ്വര്‍ക്കിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് എസ്ആര്‍എച്ച്. 2012 ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സ് അവസാനിപ്പിച്ചതിന് ശേഷം പ്രതിവര്‍ഷം 85.05 കോടി രൂപയ്ക്ക് അവര്‍ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്. സിഇഒയും പ്രധാന തീരുമാനമെടുക്കുന്നയാളും എന്ന നിലയില്‍, ഫ്രാഞ്ചൈസിയുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ കാവ്യ നിര്‍ണായക പങ്ക് വഹിക്കുന്നു. 2018 ല്‍ ഫ്രാഞ്ചൈസിയുടെ ചുമതല ഏറ്റെടുത്തതിനുശേഷം, അവര്‍ അതിന്റെ തീരുമാനമെടുക്കല്‍ പ്രക്രിയകളിലും ലേല തന്ത്രങ്ങളിലും ടീം മാനേജ്‌മെന്റിലും സജീവമാണ്.