Crime

ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം, ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകള്‍, കൈയുടെ അസ്ഥിക്ക് പൊട്ടല്‍

തുറവൂര്‍ : ഒന്നര വയസുകാരന് അമ്മയുടെ സുഹൃത്തിന്റെ ക്രൂര മര്‍ദ്ദനം. കുത്തിയതോട് ബിജുവിന്റെ മകന്‍ കൃഷ്ണജിത്തിനാണ് മാതാവ് ദീപയുടെ ആണ്‍സുഹൃത്ത് കൃഷ്ണകുമാറിന്റെ മര്‍ദ്ദനമേറ്റത്. കുട്ടിയുടെ ദേഹമാസകലം ചൂരലുകൊണ്ട് അടിച്ച പാടുകളുണ്ട്. കൈയുടെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും പോലീസ് പറഞ്ഞു കൃഷ്ണജിത്തിനെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതി കൃഷ്ണകുമാറിനായി പോലീസ് തെരച്ചില്‍ ആരംഭിച്ചു.

ഭര്‍ത്താവ് ബിജുവുമായി പിണങ്ങി ദീപയും കുട്ടിയും ആലപ്പുഴയിലാണ് രണ്ടുമാസമായി താമസം. കുട്ടിയെ മര്‍ദ്ദിച്ച ശേഷം കൃഷ്ണകുമാര്‍ ദീപയുടെ ഭര്‍ത്താവ് ബിജുവിന്റെ വീട്ടില്‍ കുട്ടിയെ ഏല്‍പ്പിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടി ചികിത്സയില്‍ തുടരുകയാണ്. അമ്മയും കുട്ടിയെ മര്‍ദ്ദിച്ചുവെന്ന് ആരോപണമുണ്ട്. സംഭവത്തില്‍ കുത്തിയതോട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.