Oddly News

ആകെയുള്ളത് 30 പേര്‍ ; മനുഷ്യരേക്കാള്‍ കൂടുതല്‍ കോലങ്ങ ളുള്ള നിഗൂഡഗ്രാമം

ജപ്പാനിലെ നഗോറോ ഗ്രാമം സന്ദര്‍ശിക്കുന്ന മിക്കവര്‍ക്കും തങ്ങളുടെ പൂന്തോട്ടങ്ങളുടെ പരിപാലനത്തിലും മത്സ്യബന്ധനത്തിലും വയലില്‍ പണിയെടുക്കലിലും സന്തോഷ ത്തോടെ സമയം ചെലവഴിക്കുന്ന തിരക്കേറിയ ഗ്രാമീണരെ കാണാനാകും. എന്നിരു ന്നാലും, സൂക്ഷ്മമായി നോക്കിയാല്‍ നിങ്ങളുടെ കാലുകളില്‍ നിന്നും ഒരു ഭയം അരിച്ചു കയറുന്നതായി അനുഭവപ്പെടും. ഗ്രാമീണര്‍ യഥാര്‍ത്ഥത്തില്‍ പേടിപ്പിക്കു ന്നവരാണ്!

ജപ്പാനിലെ ഏറ്റവും ചെറിയ ദ്വീപായ ഷിക്കോകുവിലെ ടോകുഷിമ പ്രിഫെക്ചറിലെ ഒരു അതുല്യമായ നദീതീര പട്ടണമാണ് നഗോറോ ഗ്രാമം. ഇതിനെ ‘കകാഷി നോ സാറ്റോ’ എന്നും വിളിക്കുന്നു. എന്നു വെച്ചാല്‍ ‘കോലങ്ങളുടെ ഗ്രാമ’മെന്ന് അര്‍ത്ഥം. നമ്മള്‍ പുതിയ വീടോ കെട്ടിടമോ പണിയുമ്പോള്‍ അതില്‍ കണ്ണേറു കിട്ടാതിരിക്കാന്‍ വയ്‌ക്കോ ലൊക്കെ കുത്തിനിറച്ച് ഒരു ഷര്‍ട്ടും പാന്റും ഇടുവിച്ച് വെയ്ക്കുന്ന സാധനം തന്നെ.

ഇവിടെ നിങ്ങള്‍ കാണുന്ന വിചിത്ര കാഴ്ചയില്‍ ഗ്രാമീണരെക്കാള്‍ അവരെപ്പോലെ ജോലി ചെയ്യുന്നവരായി തോന്നിക്കുന്ന കോലങ്ങളാണ് കൂടുതല്‍. 200ലധികം ഭയാനകമായ കോലങ്ങള്‍ പട്ടണത്തില്‍ വസിക്കുന്നു. അവര്‍ അവരുടെ മനുഷ്യ അയല്‍വാസികള്‍ക്ക് ഇപ്പോള്‍ ഏറെ പ്രിയപ്പെട്ടവരാണ്്. ഭൂതകാലത്തിന്റെ ഫലവത്തായ ഓര്‍മ്മകള്‍ തിരി കെ കൊണ്ടുവരുന്നതിനാണ് ഇവയെ വെച്ചിരിക്കുന്നത്.

ദീര്‍ഘകാലമായി ഇവിടെ താമസിക്കുന്ന അയാനോ സുകിമി എന്ന സ്ത്രീയാണ് ഈ കോലങ്ങള്‍ക്ക് പിന്നില്‍. ഗ്രാമം ഉപേക്ഷിച്ച് ആള്‍ക്കാര്‍ പോകാന്‍ തുടങ്ങിയതോടെ കുറയുന്ന ഗ്രാമീണരുടെ എണ്ണം കണ്ട് മടുത്താണ് അയാനോ സൗഹൃദ മുഖങ്ങളുടെ ഒരു പുതിയ കമ്മ്യൂണിറ്റി സൃഷ്ടിക്കാന്‍ തീരുമാനിച്ചത്. ഒരു കാലത്ത് സജീവമായിരുന്ന തന്റെ അയല്‍പക്കങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പഴയ വസ്ത്രങ്ങളും പത്രവും പരുത്തിയും ഒക്കെ കുത്തിനിറച്ചാണ് കോലങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത്.

സമീപ വര്‍ഷങ്ങളില്‍, അയാനോ അന്താരാഷ്ട്ര ട്രെന്‍ഡുകള്‍ പിന്തുടരുന്ന പാവകളെ സൃഷ്ടിക്കാന്‍ തുടങ്ങി. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹാരി പോട്ടര്‍ സീരീ സിലെ കഥാപാത്രങ്ങളും പ്രശസ്ത ജാപ്പനീസ് സെലിബ്രിറ്റികളും ഹാസ്യനടന്മാ രുമെല്ലാം ഉണ്ട്. ഒക്ടോബറിലെ ആദ്യ ഞായറാഴ്ച, നഗോറോ ഒരു ഉത്സവം നടത്തുന്നു, അത് അയാ നോയുടെ മറ്റ് സൃഷ്ടികളെയും പ്രദര്‍ശിപ്പിക്കുന്നു. ഫോട്ടോ മത്സരങ്ങള്‍, റൈസ് കേക്ക് എറിയല്‍ എന്നിവയ്‌ക്കൊപ്പം എല്ലാ വര്‍ഷവും എക്സിബിഷനില്‍ തീമുകളും ഉണ്ടാകാ റുണ്ട്. ആളുകള്‍ ഒഴിഞ്ഞുപോകുന്ന നഗോറോ ഗ്രാമത്തില്‍ ഇപ്പോഴും താമസി ക്കുന്ന ഏകദേശം മുപ്പതോളം ആളുകളില്‍ ഒരാള്‍ മാത്രമാണ് കോലം ശില്‍പ്പി അയാ നോ.

Leave a Reply

Your email address will not be published. Required fields are marked *