മിനിസ്‌ക്രീനിലൂടെയും വ്ളോഗിലൂടെയും ഏറെ പ്രശസ്തി ആര്‍ജിച്ച വ്യക്തിയാണ് ലിന്റു റോണി. ഭര്‍ത്താവിനും മകനുമൊപ്പം യു കെയില്‍ സ്ഥിരതാമസമാണ് ലിന്റു. കുടുംബവിശേഷങ്ങള്‍ വ്ളോഗില്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ സ്താനാര്‍ബുദം ഭയം നിറച്ച കാര്യവും തുറന്ന് പറയുകയാണ് ലിന്റു.
ഇടത് സ്തനത്തില്‍ മുഖക്കുരു പോലെയാണ് ആദ്യം വന്നത് . ഹോര്‍മോണ്‍ പ്രശ്നങ്ങളായിരിക്കുമെന്നാണ് ആദ്യംകരുതിയത്. പ്രസവശേഷം ആര്‍ത്തവമുണ്ടാകുകയും അധികം താമസിക്കാതെ അത് നില്‍ക്കുകയും ചെയതു. ആ സമയത്ത് താന്‍ ഗര്‍ഭിണിയാണെന്നാണ് സംശയിച്ചത്. എന്നാല്‍ പരിശോധനയില്‍ അങ്ങനെയല്ലെന്ന് മനസ്സിലായി. സ്തനത്തില്‍ മുഖക്കുരു പോലെ തോന്നിച്ച വളര്‍ച്ച വലുതാകുന്നതായും തെന്നിപ്പോകുന്നതായും മനസ്സിലായി ആശുപത്രിയിലെത്തി.
ആദ്യം ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നമായിരിക്കാമെന്ന് പറഞ്ഞ് 10 ദിവസത്തേക്ക് ഗുളിക തന്നു. മാറ്റം കാണാത്തതിനാല്‍ സ്തനാർബുദം ആകാമെന്നും സ്കാനിങ് ആവശ്യമാണെന്നും ഡോക്ടര്‍ പറഞ്ഞു . ഏറെ ഭയപ്പെട്ട് പ്രാര്‍ത്ഥനകളോടെ സ്‌കാനിങ് നടത്തുകയും എന്നാല്‍ ഭയപ്പെടാനായി ഒന്നുമില്ലെന്ന് മനസ്സിലാവുകയും ചെയ്തുവെന്നാണ് ലിന്റു പറയുന്നത്. മരുന്ന് കഴിച്ചാൽ മതിയെന്നും വെറുമൊരു മുഴ മാത്രമാണെന്നുമാണ് ഡോക്ടർ പറഞ്ഞത്. മരുന്ന് കഴിക്കുന്നുവെന്നും അതിനാലാണ് തടി കൂടിയതെന്നും ലിന്റു യൂട്യൂബില്‍ പറഞ്ഞു.
ഈ രോഗത്തിനെ കുറിച്ച് മറ്റുള്ളവര്‍ക്ക് അവബോധം നല്‍കാനാണ് വീഡിയോ ഇടുന്നതെന്നും ലിന്റു പറഞ്ഞു. എന്ത് തരത്തിലുള്ള പ്രശനത്തിനും പരിഹാരമുണ്ടെന്നും. ഇപ്പോള്‍ ചെറിയൊരു തടിപ്പ് മാത്രമാണ് സ്തനത്തിലുള്ളതെന്നും ലിന്റു പറഞ്ഞു. ആരോഗ്യകരമായ മറ്റ് പ്രശ്നങ്ങളില്ലെന്നും പറഞ്ഞു. ശരീരത്തില്‍ എന്ത് മാറ്റം കണ്ടാലും ഡോക്ടറിനെ കാണിക്കണം.പലപ്പോഴും രോഗങ്ങള്‍ തിരിച്ചറിയുന്നത് വൈകിയായിരിക്കും.എന്നാല്‍ സംശയം തോന്നിയാല്‍ വൈദ്യസഹായം തേടണമെന്നും ലിന്റു പറഞ്ഞു.