Oddly News

വണ്ടുകളെ കുത്തിനിറച്ച ബര്‍ഗര്‍; വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍

പാറ്റ മുതല്‍ പഴുതാരവരെ ജീവനുള്ള എന്തിനെയും ഭക്ഷണമാക്കുന്ന ചൈനക്കാരുടെ ശീലം കാണികളില്‍ അറപ്പുളവാക്കാറുണ്ട്.എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നതും അത്തരത്തിലുള്ള ഒരു വ്യത്യസ്ത വിഭവമാണ്.ഇന്‍സ്റ്റഗ്രാമില്‍ ‘ ഈറ്റേഴ്‌സ് സി എന്‍’ എന്ന ചാനലിലാണ് ഇത്തരത്തിലുള്ള വീഡിയോ വന്നത്.

ഒരു പ്ലേറ്റ് നിറയെ പൊരിച്ചെടുത്ത വണ്ടിനെയാണ് ആദ്യം കാണാന്‍ സാധിക്കുന്നത്.ഒരാള്‍ രണ്ട് ബര്‍ഗര്‍ ബണ്ണുകള്‍ എടുത്ത് അതില്‍ വണ്ടുകളെ നിറയ്ക്കുന്നു.പിന്നാലെ അത് പിടിച്ച് അമര്‍ത്തി അത് കഴിക്കുന്നു.

ഇന്ത്യയില്‍ ജനിച്ചതിന് ദൈവത്തിന് നന്ദിയെന്നാണ് ഈ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ചൈനയില്‍ താന്‍ ഒരിക്കലും പോവില്ലായെന്നാണ് മറ്റൊരാളുടെ കമന്റ്. ചൈനക്കാരുടെ ഇത്തരത്തിലുള്ള വേറെയും വീഡിയോകള്‍ പേജിലുണ്ട്.വലിയ ഒച്ചിനെയും നീരാളിയെയും ഒക്കെ കഴിക്കുന്ന വീഡിയോ ഇതില്‍ കാണാം.