Sports

കാമുകനുമായി രാത്രി ചെലവഴിക്കാന്‍ പോയി, ബ്രസീലിയന്‍ നീന്തല്‍ താരം ഒളിമ്പിക്സില്‍ നിന്ന് പുറത്തായി

സുവര്‍ണ നിയമം ലംഘിച്ചതിന് ബ്രസീലിയന്‍ നീന്തല്‍ക്കാരിയെ 2024 പാരീസ് ഒളിമ്പിക്സില്‍ നിന്ന് ഞായറാഴ്ച പുറത്താക്കി . കാമുകനും സഹതാരവുമായ ഗബ്രിയേല്‍ സാന്റോസിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ അത്‌ലറ്റുകളുടെ ഗ്രാമത്തില്‍ നിന്ന് ഒളിച്ചുപോകുന്നതിനിടെ ബ്രസീലിയന്‍ നീന്തല്‍താരം അന കരോലിന വിയേരയാണ് പിടിക്കപ്പെട്ടത്. ജൂലൈ 27 ശനിയാഴ്ച ബ്രസീലിന്റെ ടീമിനൊപ്പം 4×100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ മത്സരിച്ച 22 കാരനും ജൂലൈ 26 വെള്ളിയാഴ്ച രാത്രി അനുമതിയില്ലാതെ ഗ്രാമം വിട്ടു.

പുരുഷന്മാരുടെ 4×100 ഫ്രീസ്റ്റൈല്‍ ഹീറ്റ്‌സില്‍ സാന്റോസ് പുറത്തായപ്പോള്‍, വിയേര ഹീറ്റ്‌സില്‍ 12-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഞായറാഴ്ച, 28 കാരിയായ വിയേര നീന്തല്‍ താരവുമായി ഒളിച്ചോടിയതായി സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വഴി കണ്ടെത്തിയതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ ഒളിമ്പിക് കമ്മിറ്റി വിയേരയേ തിരികെ അയയ്ക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു.

ബ്രസീലിന്റെ നീന്തല്‍ ടീമിന്റെ തലവനായ ഗുസ്താവോ ഒത്സുക അവരുടെ ടീം അംഗത്തിന്റെ ‘അനുചിതമായ’ പെരുമാറ്റത്തെക്കുറിച്ച് ബ്രസീലിയന്‍ ഒളിമ്പിക് കമ്മിറ്റിയെ അറിയിച്ചു.
തന്റെ രാജ്യത്തിന്റെ ടീം ലീഡ് എടുത്ത തീരുമാനത്തെ വിയേര എതിര്‍ക്കുകയും ചെയ്തു. സാന്റോസും ചട്ടം ലംഘിച്ചെങ്കിലും ക്ഷമാപണം നടത്തിയതിന് ശേഷം മുന്നറിയിപ്പ് നല്‍കി വിട്ടയച്ചു. തുടര്‍ന്ന് അന കരോലിന വിയേരയെ പ്രതിനിധിസംഘത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. അവര്‍ ഉടന്‍ തന്നെ ബ്രസീലിലേക്ക് മടങ്ങും,” കമ്മിറ്റി അറിയിച്ചു.

അതേസമയം, സാഹചര്യത്തിന്റെ വെളിച്ചത്തില്‍ ഒത്സുക ഒരു പ്രത്യേക പ്രസ്താവന പുറത്തിറക്കി, ”ഞങ്ങള്‍ ഇവിടെ കളിക്കുകയോ അവധിക്കാലം ആഘോഷിക്കുകയോ ചെയ്യുന്നില്ല. ഞങ്ങള്‍ ഇവിടെ മത്സരിക്കുന്നത് ബ്രസീലിലെ 200 ദശലക്ഷം നികുതിദായകര്‍ക്ക് വേണ്ടിയാണ്.അതുകൊണ്ട് ഞങ്ങള്‍ക്ക് ഇവിടെ കളിച്ചുനടക്കാന്‍ കഴിയില്ല. അവള്‍ തികച്ചും അനുചിതമായ നിലപാടാണ് സ്വീകരിച്ചത്. അതിനാലാണു ഞങ്ങള്‍ ഈ വിഷയം അച്ചടക്ക സമിതിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്, അത് ചര്‍ച്ച ചെയ്യുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്തു. ‘റോയിട്ടേഴ്‌സിന് വേണ്ടി ഒത്സുക കൂട്ടിച്ചേര്‍ത്തു.