അനധികൃതമായി ദത്തെടുക്കല്‍ വിഷയമായ ഒരു കേസില്‍ കുഞ്ഞിന് എച്ച്‌ഐവിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രസവിച്ച മാതാവും ദത്തെടുത്തയാളും ഉപേക്ഷിച്ചതോടെ കുഞ്ഞ് അനാഥയായി. നാലുമാസം പ്രായമുള്ള കുഞ്ഞിന് വേണ്ടി രണ്ടു സ്ത്രീകള്‍ ഉണ്ടാക്കിയ കരാറും പിന്നീട് ഇരുവരും കുഞ്ഞിനെ ഉപേക്ഷിച്ച സാഹചര്യവും കണക്കിലെടുത്ത് രണ്ടുപേര്‍ക്കുമെതിരേ കേസും എടുത്തിരിക്കുകയാണ്.
കുഞ്ഞിനെ വളര്‍ത്താന്‍ ആഗ്രഹിക്കാത്ത ഹിന്ദു യുവതിയും ഇവര്‍ക്ക് തന്റെ ആധാര്‍ കാര്‍ഡ് നല്‍കി പ്രസവിക്കാന്‍ പിന്തുണ നല്‍കിയ മുസ്‌ളീം സ്ത്രീയ്ക്കുമെതിരേയാണ് കേസ്. മുസ്ലീം യുവതിയുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഹിന്ദു യുവതി മുംബൈയിലെ കെഇഎം ആശുപത്രിയില്‍ പ്രസവത്തിന് പോയതും പ്രസവിച്ചതും. മുമ്പ് ഗര്‍ഭച്ഛിദ്രം നേരിട്ട മുസ്ലീം സ്ത്രീ, നീണ്ട നിയമനടപടികളിലൂടെ പോകാതിരിക്കാന്‍ കുട്ടിയെ ദത്തെടുത്തുകൊള്ളാമെന്ന് യഥാര്‍ത്ഥ മാതാവുമായി കരാറില്‍ എത്തുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ കൈമാറിയ ശേഷം മാതാവും പിന്നീട് കുഞ്ഞിന് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതോടെ ദത്തെടുത്ത സ്ത്രീയും കുട്ടിയെ ഉപേക്ഷിച്ചു.
കല്യാണിന് സമീപത്ത് താമസിക്കുന്ന രണ്ടു സ്ത്രീകളും ചേര്‍ന്ന് ഹിന്ദു യുവതിയുടെ ഗര്‍ഭകാലത്താണ് കുട്ടിയെ ഏറ്റെടുക്കുന്ന കാര്യത്തില്‍ കരാര്‍ ഉണ്ടാക്കിയത്. അവളുടെ ഭര്‍ത്താവ് മയക്കുമരുന്നിന് അടിമയായതിനാല്‍ ഹിന്ദുയുവതിക്ക് കുഞ്ഞിനെ വേണ്ടായിരുന്നു. എന്നാല്‍ വീണ്ടും അമ്മയാകാന്‍ കൊതിക്കുന്ന മുസ്ലീം സ്ത്രീ കുഞ്ഞിനെ ദത്തെടുക്കാന്‍ തയ്യാറാണെന്നും ജനനം തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആധാര്‍ കാര്‍ഡ് നല്‍കുകയും ചെയ്തു. 2024 ഒക്ടോബറില്‍ മുസ്ലീം സ്ത്രീയുടെ ഐഡന്റിറ്റി ഉപയോഗിച്ച് ഹിന്ദു യുവതി കെഇഎം ആശുപത്രിയില്‍ കുഞ്ഞിന് ജന്മം നല്‍കി. ജനന സര്‍ട്ടിഫിക്കറ്റില്‍ നവജാതശിശു മുസ്ലീം പെണ്‍കുട്ടിയാണെന്നും മുസ്ലീം സ്ത്രീയാണ് അമ്മയെന്നും രേഖപ്പെടുത്തി. ഡിസ്ചാര്‍ജ് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം, കുഞ്ഞിനെ വീട്ടിലേക്ക് കൊണ്ടുപോയി.
ജനുവരിയില്‍ വാഡിയ ആശുപത്രിയില്‍ കുഞ്ഞിന് അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ ആവശ്യമായി വന്നതോടെ കാര്യങ്ങള്‍ മറ്റൊരു ദിശയിലേക്ക് മാറിയത്. വൈദ്യപരിശോധനയില്‍ അവള്‍ക്ക് എച്ച്ഐവി പോസിറ്റീവ് ആണെന്ന് കണ്ടെത്തി. രോഗനിര്‍ണയത്തില്‍ ഞെട്ടിപ്പോയ മുസ്ലീം യുവതി കുഞ്ഞിനെ ഉപേക്ഷിച്ച് ആശുപത്രി ജീവനക്കാരോട് മുഴുവന്‍ കഥയും വെളിപ്പെടുത്തി. ഇത് പ്രാദേശിക സഖി സെന്റര്‍ എന്ന സ്ത്രീ-ശിശു ക്ഷേമ സംഘടനയുടെ ഇടപെടലിലേക്ക് നയിച്ചു, ഇത് അധികാരികളെ അറിയിച്ചു.
സഖി സെന്ററില്‍ നിന്നുള്ള ഒരു ഇമെയിലിനെ തുടര്‍ന്ന് ഫെബ്രുവരി 21 ന് താനെ ജില്ലാ ശിശു സംരക്ഷണ ഹെല്‍പ്പ് ലൈനില്‍ അറിയിച്ചു. ഹിന്ദു യുവതിയെ കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു, ഫെബ്രുവരി 28 ന് താനെയിലെ മന്‍പാഡ പോലീസ് സ്റ്റേഷനില്‍ സീറോ എഫ്ഐആര്‍ ഫയല്‍ ചെയ്തു. കൂടുതല്‍ അന്വേഷണത്തിനായി കേസ് ഇപ്പോള്‍ മുംബൈയിലെ ഭോയ്വാഡ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരവും ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള വഞ്ചനയ്ക്കും രണ്ട് സ്ത്രീകളും കുറ്റം ചുമത്തിയിട്ടുണ്ട്.