സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. തന്റെ വിശേഷങ്ങളും യാത്രാ വിശദാംശങ്ങളുമെല്ലാം ചിത്രങ്ങളും വീഡിയോകളുമായി ദിയ ആരാധകരുമായി തന്റെ സോഷ്യല്‍ മീഡിയവഴി പങ്കുവെക്കാറുണ്ട്. ഈയിടെ ദിയയുടെ പ്രണയവും ബ്രേക്കപ്പുമെല്ലാം ഏറെ വിവാദങ്ങളും ചർച്ചകളുമായിരുന്നു. ഇപ്പോഴിതാ ദിയ പങ്കുവച്ച ക്യു ആന്റ് എ വീഡിയോ സോഷ്യൽ മീഡിയയിൽ വന്‍ ചർച്ചയാവുകയാണ്.
താൻ സൈബർ ആക്രമണം നേരിട്ടുവെന്നും സോഷ്യൽ മീഡിയയിൽ നിന്നുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ബുള്ളിയിംഗ് നേരിട്ടതെന്നും ദിയ പറയുന്നു.’ബാംഗ്ലൂരിലെ ട്രാഫിക്കിനേക്കാൾ തിരക്കുള്ളതാണ് എന്റെ ബ്ലോക്ക് ലിസ്റ്റ്. അവരെ മാറ്റാൻ നമുക്ക് സാധിക്കില്ല. അവർ അങ്ങനെയാണ്, അവരെ വളർത്തിയത് അങ്ങനെയാണ്. അങ്ങനെയുള്ളവരെ ബ്ലോക്ക് ചെയ്യുക. പക്ഷെ അവർ വീണ്ടും അക്കൗണ്ട് ഉണ്ടാക്കി വരും. അപ്പോൾ വീണ്ടും റിപ്പീറ്റ്. നമ്മളെ വലിച്ച് താഴെയിടാൻ ശ്രമിക്കുന്നവർ നമ്മുടെ താഴയുള്ളവരായിരിക്കും അവർ നമുക്കും മുകളിലായിരിക്കില്ല’ ദിയ പറയുന്നു.
സഹോദരി അഹാനയിൽ ഇഷ്ടമുള്ളൊരു കാര്യത്തെക്കുറിച്ചായിരുന്നു ചോദ്യം. ‘ അഹാനയുടെ മുടി ഇഷ്ടമാണ്. നല്ല തിക്ക് ആണ്. ഞാനിത് പുള്ളിക്കാരിയോട് പറഞ്ഞിട്ടില്ല. കുറച്ച് ഈഗോ പ്രശ്നം ഉണ്ട്. പക്ഷെ പുള്ളിക്കാരി മുന്നിൽ നടക്കുമ്പോൾ ഞാൻ ആലോചിച്ചിട്ടുണ്ട് ഈ മുടി എനിക്ക് കിട്ടിയിരുന്നുവെങ്കിൽ കൊള്ളാമായിരുന്നു എന്ന്’.