Sports

പേര് ഇന്ത്യന്‍ ഇതിഹാസം സച്ചിനോട് സാമ്യം ; ആരാധന പക്ഷേ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ കോഹ്ലിയോട്

അണ്ടര്‍ 19 ലോകകപ്പ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്റെ ബാറ്റിംഗാണ് ഇന്ത്യയ്ക്ക് തുണയായത്. ഇന്ത്യന്‍ ഇതിഹാസ ക്രിക്കറ്റ്താരം മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിനെ അനുസ്മരിപ്പിച്ചാണ് പിതാവ് പേര് ഇട്ടതെങ്കിലും സച്ചിന്‍ ദാസാന് ആരാധന ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയോടാണ്. സെമിയില്‍ 95 പന്തില്‍ 96 റണ്‍സാണ് യുവതാരം സച്ചിന്‍ ദാസ് അടിച്ചുകൂട്ടിയത്.

അണ്ടര്‍ 19 ലോകകപ്പ് 2024 ലെ ആദ്യ സെമിഫൈനലില്‍ ഇന്ത്യയുടെ ഇതിഹാസമായ തിരിച്ചുവരവ് നടത്തിയത് സച്ചിന്‍ ദാസും ക്യാപ്റ്റന്‍ ഉദയ് സഹാറനും ചേര്‍ന്നാണ്. പ്രോട്ടീസ് ബൗളര്‍മാര്‍ക്കെതിരെ ഓള്‍-ഔട്ട് ആക്രമണം ആരംഭിച്ച ദാസ്, ഐസിസി ഇവന്റിന്റെ അവസാന ഏറ്റുമുട്ടലില്‍ ടീം ഇന്ത്യയെ ടോപ്പ് ഓര്‍ഡര്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിക്കാന്‍ ക്യാപ്റ്റന്‍ സഹാറനുമായി ചേരുകയായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ പ്രതീക്ഷകളിലൊന്നായ സച്ചിന്‍ അണ്ടര്‍ 19 ടീമിന് വേണ്ടി ആറാം സ്ഥാനത്താണ് ബാറ്റ് ചെയ്യുന്നത്. പ്രോട്ടിയാസിനെതിരായ സെമിയില്‍ സച്ചിന്‍ ഇന്ത്യയുടെ രക്ഷകനായി. ആതിഥേയര്‍ക്കെതിരേ ബെനോനിയിലെ വില്ലോമൂര്‍ പാര്‍ക്കില്‍ നടന്ന ആവേശകരമായ റണ്‍ ചേസിനിടെ നിലവിലെ ചാമ്പ്യന്‍മാരെ 31/4 എന്ന നിലയിലേക്ക് ചുരുക്കിയപ്പോഴാണ് യുവതാരം ക്രീസിലെത്തിയത്.

ക്യാപ്റ്റന്‍ ഉദയ് നങ്കൂരക്കാരന്റെ വേഷമിട്ടപ്പോള്‍, സ്ഫോടനാത്മക ബാറ്റിംഗില്‍ സച്ചിന്‍ പ്രോട്ടീസ് ബൗളര്‍മാരെ തകര്‍ത്തു. അഞ്ചാം വിക്കറ്റില്‍ സച്ചിനും ഉദയും ചേര്‍ന്ന് 171 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ഇന്ത്യയെ ഡ്രൈവിംഗ് സീറ്റില്‍ എത്തിച്ചത്.

സച്ചിന്റെ ബാറ്റിംഗ് പ്രശംസ നേടിയതിന് ശേഷം വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് സംസാരിക്കവെ, തന്റെ മകന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അനുസ്മരണമായിട്ടാണ് പേരിട്ടതെന്ന്് ദാസിന്റെ പിതാവ് സഞ്ജയ് വെളിപ്പെടുത്തി.

‘2005ല്‍ അവന്‍ ജനിച്ചപ്പോള്‍ സ്റ്റാര്‍ സച്ചിനായിരുന്നു. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് മകനിട്ടു. ഞാന്‍ അവന്റെ ഏക സുഹൃത്താണ്. വിവാഹങ്ങളിലും ജന്മദിന പാര്‍ട്ടികളിലും പങ്കെടുക്കാന്‍ ഞാന്‍ അവനെ അനുവദിച്ചിട്ടില്ല, അതിനാല്‍ അവന്റെ ശ്രദ്ധ ഒരിക്കലും മാറില്ല സച്ചിന്റെ അച്ഛന്‍ സഞ്ജയ് പറഞ്ഞു . കോഹ്ലിയുടെ കടുത്ത ആരാധകനാണ് സച്ചിന്‍