Lifestyle

ആ പ്രണയം ആത്മാര്‍ഥമാണോ? അതോ ഒളിഞ്ഞിരിക്കുന്നത് വഞ്ചനയോ ?

ചില ബന്ധങ്ങളിലെങ്കിലും പ്രണയത്തിന് പിന്നില്‍ ഒരു ചതി ഒളിഞ്ഞിരിക്കുന്നുണ്ടാകാം. മറ്റുചിലര്‍ക്കാകട്ടെ എപ്പോഴും പങ്കാളി തന്നെ പറ്റിക്കുന്നുണ്ടോ എന്ന ആശങ്കയാണ് പ്രശ്‌നം. എന്നാല്‍ നിങ്ങള്‍ തിരഞ്ഞെടുത്തിരിക്കുന്നാള്‍ ആത്മാര്‍ഥതയുള്ള ആളാണോ എന്ന് പെരുമാറ്റത്തിലൂടെ തിരിച്ചറിയാം.

നിങ്ങള്‍ നിര്‍ത്താതെ സംസാരിക്കുന്നയാളാകാം. പങ്കാളി ചിലപ്പോള്‍ സംസാരിക്കാറുപോലും ഉണ്ടാവില്ല. എന്നു കരുതി സ്‌നേഹമില്ലെന്നാണോ അര്‍ഥം. കൂടുതല്‍ സംസാരിക്കുന്നില്ലെങ്കില്‍ പോലും നിങ്ങളുടെ മാനസികാവസ്ഥകളും വൈകാരിക പ്രശ്‌നങ്ങളും തിരിച്ചറിയാന്‍ കഴിയുന്ന ആളാണെങ്കില്‍ ആ സ്‌നേഹം ആത്മര്‍ത്ഥമാണെന്ന് മനസിലാക്കുക.

ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും ഇരിക്കും, ബന്ധത്തില്‍ കലഹങ്ങള്‍ ഉണ്ടാകാന്‍ എളുപ്പമാണ്. എന്നാല്‍ കലഹിച്ചിരിക്കുന്ന അവസരത്തില്‍ പോലും പിണക്കം മാറ്റാന്‍ മുന്നിട്ടിറങ്ങുന്നയാളാണ് പങ്കാളിയെങ്കില്‍ അയാളുടെ സ്‌നേഹം കളങ്കമില്ലാത്തതാണെന്ന് തിരിച്ചറിയുക.ഒരാളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമൊക്കെ മറ്റാര്‍ക്കും മനസിലാകണമെന്നില്ല. എന്നാല്‍ പങ്കാളി നിങ്ങളുടെ ഇഷ്ടങ്ങളും ഇഷ്ടകേടുകളും പറയാതെ തന്നെ മനസിലാക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുന്നുണ്ടോ? ജീവിതത്തിലെ ചെറിയ വിശേഷങ്ങള്‍ പോലും പങ്കുവയ്ക്കാറുണ്ടോ? എങ്കില്‍ ആ സ്‌നേഹം ആത്മാര്‍ത്ഥമാണ്.

നിങ്ങളെ കാണാന്‍ കിട്ടുന്ന ഒരവസരവും പാഴാക്കാത്തയാളാണോ? ഇനി എന്തെങ്കിലുമൊക്കെ കാരണമുണ്ടാക്കി ഇടയ്ക്കിടയ്ക്ക് അടുത്തേയ്ക്ക് ഓടിയെത്താറുണ്ടോ പിന്നെ എന്താണ് ഇത്ര സംശയം, അയാള്‍ നിങ്ങളുടെ മാത്രമാണ്. സ്വന്തം കുടുംബത്തേക്കുറിച്ച് പോലെ തെന്ന അവര്‍നിങ്ങളുടെ കുടുംബത്തെക്കുറിച്ചു ആശങ്കപ്പെടാറുണ്ടോ? അവരുടെ വിശേഷങ്ങളും ആവശ്യങ്ങളും തന്റെതെന്ന് കരുതി പരിഗണിക്കാറുണ്ടോ? ഉറപ്പായും ആ സ്‌നേഹം നിഷ്‌കളങ്കമാണ്.

ചിലര്‍ ഒരു കാരണം കാത്തിരിക്കുകയായിരിക്കും തന്ന വാക്കില്‍ നിന്ന് പിന്തിരിയാന്‍. എന്നാല്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടായാലും പറഞ്ഞവാക്കില്‍ ഉറച്ചുനില്‍ക്കുന്നയാളാണോ? നിങ്ങളുടെ അഭിപ്രായങ്ങളെയും ഇഷ്ടങ്ങളേയും ബഹുമാനിക്കാറുണ്ടോ? എന്നാല്‍ ഇനി മടിക്കണ്ട ആളെ ഒപ്പം കൂട്ടിക്കോളു.