Crime

വിചിത്ര സൗന്ദര്യമുള്ള 130 വിഷ തവളകളുമായി വിമാനത്താവളത്തിൽ യുവതി അറസ്റ്റിൽ, വില ഒരു കോടി

ബൊഗോട്ട, കൊളംബിയ – കൊളംബിയയിലെ ബൊഗോട്ടയിലെ വിമാനത്താവളത്തിൽ സ്യൂട്ട്കേസിൽ 130 വിഷമുള്ള തവളകളുമായി ഒരു സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു, തവളകളെ ഒളിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് യുവതി പിടിയിലായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറയുന്നു.

എൽ ഡൊറാഡോ എയർപോർട്ടിൽ ഉദ്യോഗസ്ഥർ സ്ത്രീയുടെ സ്യൂട്ട്കേസ് തുറക്കുന്നപ്പോള്‍ കൊളംബിയയിലെ ഏറ്റവും വിഷമുള്ള ഉഭയജീവികളിൽ ഒന്നായി കണക്കാക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന 130 ഹാർലെക്വിൻ വിഷ തവളകളെ നിരവധി ചെറിയ ജാറുകളില്‍ സൂക്ഷിച്ചിരിക്കുന്നത് വീഡിയോയിലൂടെ പോലീസ് കാണിച്ച്.

റിപ്പബ്ലിക് ഓഫ് കൊളംബിയയുടെ നാഷണൽ പോലീസ് പറയുന്നതനുസരിച്ച്, 37 കാരിയായ യുവതി വിമാനത്തിൽ തവളകളെ കടത്താൻ ശ്രമിക്കുകയായിരുന്നു, എന്നാല്‍ ബ്രസീലിലെ സാവോപോളോയിലേക്ക് പോകാനായി വിമാനത്തില്‍ കയറാൻ അവര്‍ക്ക് കഴിഞ്ഞില്ല.

“വംശനാശഭീഷണി നേരിടുന്ന വിചിത്രമായ സൗന്ദര്യമുള്ള ഈ ഇനം തവളകളെ അന്താരാഷ്ട്ര വിപണികളിൽ ശേഖരിക്കുന്നവർ ഓരോ തവളയ്ക്കും ആയിരം ഡോളർ വരെ നൽകും. കൊളംബിയയുടെ ഈർപ്പമുള്ള ഉഷ്ണമേഖലാ വനങ്ങളിലാണ് ഇവയെ കാണുന്നതെന്ന് പോലീസ് പത്രക്കുറിപ്പിൽ പറഞ്ഞു.

തവളകൾ നരിനോ ജനതയിൽ നിന്നുള്ള സമ്മാനമാണെന്ന് യുവതി അവകാശപ്പെട്ടു, എങ്കിലും, വന്യജീവി കടത്ത്, കൊളംബിയയുടെ ആവാസവ്യവസ്ഥയ്ക്ക് കേടുപാടുകൾ വരുത്തി എന്നീ കുറ്റങ്ങള്‍ക്ക് പോലീസ് അവരെ അറസ്റ്റ് ചെയ്തു. ചികിത്സയ്ക്കായി തവളകളെ വന്യജീവി, പരിസ്ഥിതി പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റി.