Sports

ആദ്യ റണ്‍സ് എടുത്തപ്പോള്‍ തന്നെ ജോ റൂട്ട് ചരിത്രമെഴുതി ; പിന്നിലാക്കിയത് ഓസീസ് മൂന്‍ നായകന്‍ പോണ്ടിംഗിനെ

ശനിയാഴ്ച (ജനുവരി 27) ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ ഇംഗ്‌ളണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോ റൂട്ട് ചരിത്രമെഴുതി. ഒന്നാം ടെസ്റ്റിന്റെ മൂന്നാം ദിവസത്തെ കളിയില്‍ രണ്ടാം ഇന്നിംഗ്‌സിലെ ആദ്യ റണ്‍ എടുത്തപ്പോള്‍ തന്നെ ജോ റൂട്ട് ചരിത്രം സൃഷ്ടിച്ചു. ഇന്ത്യയ്ക്കെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായി ഈ വലംകൈയ്യന്‍ ബാറ്റ്സ്മാനായിട്ടാണ് റൂട്ട് മാറിയത്.

ഇതിഹാസ ഓസ്ട്രേലിയന്‍ ബാറ്ററും മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗിന്റെ 2555 റണ്‍സിന്റെ റെക്കോഡാണ് മറികടന്നത്. ഇന്ത്യയ്ക്കെതിരെ 29 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച പോണ്ടിംഗ് 51 ഇന്നിംഗ്സുകളില്‍ നിന്ന് 54.36 ശരാശരിയില്‍ 2555 റണ്‍സ് നേടി. ആദ്യ ഇന്നിംഗ്സില്‍ 29 റണ്‍സ് നേടി പോണ്ടിങ്ങിന്റെ സ്‌കോറിന് ഒപ്പമെത്തിയ റൂട്ട്, രണ്ടാം ഇന്നിംഗ്സില്‍ അക്കൗണ്ട് തുറന്നതോടെ ഒന്നാം സ്ഥാനത്തിന് ഉടമയായി.

ഇന്ത്യയ്ക്കെതിരായ 26 ടെസ്റ്റുകളില്‍ നിന്ന് 47 ഇന്നിംഗ്സുകളില്‍ നിന്ന് 60.88 റണ്‍സ് ശരാശരിയില്‍ 2557 റണ്‍സ് റൂട്ട് നേടിയിട്ടുണ്ട്. ഒമ്പത് സെഞ്ചുറികളും 10 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്. ബെന്‍ സ്റ്റോക്സ് ആദ്യം ബാറ്റ് ചെയ്ത ശേഷം ഇംഗ്ലീഷ് ടീം ഒന്നാം ഇന്നിംഗ്സില്‍ 246 റണ്‍സ് നേടി. യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവരുടെ അര്‍ദ്ധ സെഞ്ചുറികളോടെ ഇന്ത്യ ബോര്‍ഡില്‍ 436 റണ്‍സ് അടിച്ചുകൂട്ടുകയും 190 റണ്‍സിന്റെ ലീഡ് നേടുകയും ചെയ്തു.

മൂന്നാം ദിനം പോണ്ടിങ്ങിന്റെ റെക്കോര്‍ഡ് തകര്‍ക്കുന്നതിന് മുമ്പ്, ആദ്യ ഇന്നിംഗ്സില്‍ റൂട്ട് രണ്ട് വലിയ നാഴികക്കല്ലുകള്‍ നേടി. ഒന്നാം ദിനം 29 റണ്‍സിന് പുറത്തായപ്പോള്‍, സച്ചിന്‍ ടെണ്ടുല്‍ക്കറുടെ 2535 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. കൂടാതെ, ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ 4,000 റണ്‍സ് തികയ്ക്കുന്ന ആദ്യ ബാറ്റ്‌സ്മാനുമായി.