Celebrity

ടെയ്‌ലര്‍ സ്വിഫ്റ്റിനും എ.ഐ.യുടെ ‘പണി’ കിട്ടി; നടിയുടെ വ്യാജലൈംഗികചിത്രങ്ങള്‍ എക്‌സില്‍

ആര്‍ട്ട്ഫീഷ്യല്‍ ഇന്റലിജന്റ്‌സിന്റെ ദുരുപയോഗം സംബന്ധിച്ച ചര്‍ച്ചകളും അതിനെതിരേ കര്‍ശന നിയമങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വന്‍ ചര്‍ച്ചയായിരിക്കെ എഐ യുടെ ഉപദ്രവത്തില്‍ ഇരയായി ഹോളിവുഡിലെ പാട്ടുകാരിയും നടിയുമായ ടെയ്‌ലര്‍ സ്വിഫ്റ്റും. നടിയുടെ രൂപത്തില്‍ വ്യാജമായി നിര്‍മ്മിക്കപ്പെട്ട എഐ ഇമേജ് വഴിയുള്ള ലൈംഗിക ചിത്രങ്ങള്‍ സാമൂഹ്യമാധ്യമമായ എക്‌സില്‍ വ്യാപകമായി പ്രചരിച്ചു. ഇത് 45 ദശലക്ഷത്തിലധികം കാഴ്ചകളും 24,000 റീപോസ്റ്റുകളും ലക്ഷക്കണക്കിന് ലൈക്കുകളും ബുക്ക്മാര്‍ക്കുകളും ആകര്‍ഷിച്ചു.

ഏകദേശം 17 മണിക്കൂര്‍ പ്ലാറ്റ്ഫോമില്‍ തത്സമയം നിലനിന്ന ശേഷം ഉപയോക്താക്കള്‍ പോസ്റ്റ് ബുദ്ധിമുട്ടായി തോന്നിയ ആരാധകര്‍ നല്‍കിയ വിവരം അനുസരിച്ച് ചിത്രങ്ങള്‍ സാമൂഹ്യമാധ്യമം തന്നെ ഡിലീറ്റ് ചെയ്തു. എന്നാല്‍ മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെ ചിത്രങ്ങള്‍ വീണ്ടും പ്രചരിക്കുന്നുണ്ട്. ‘ടെയ്ലര്‍ സ്വിഫ്റ്റ് എഐ’ എന്ന പദം ഒരു ട്രെന്‍ഡിംഗ് വിഷയമായി മാറി. ടെലിഗ്രാമിലെ ഒരു ഗ്രൂപ്പില്‍ നിന്നാണ് ചിത്രങ്ങള്‍ ഉത്ഭവിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരാധകര്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്. ‘പ്രൊട്ടക്റ്റ് ടെയ്‌ലര്‍ സ്വിഫ്റ്റ്” എന്ന കീ വേര്‍ഡ്‌സും പോസ്റ്റ് ചെയ്യാന്‍ തുടങ്ങി. അതേസമയം സാധ്യമായ എല്ലാ അക്കൗണ്ടുകളില്‍ നിന്നും ചിത്രം സൈറ്റ് നീക്കം ചെയ്തിട്ടുണ്ട്.

അതേസമയം സംഭവം യുഎസ് കോണ്‍ഗ്രസിലും വലിയ ചര്‍ച്ച ഉയര്‍ത്തിയിരിക്കുകയാണ്. ടെയ്ലര്‍ സ്വിഫ്റ്റിന്റെ സ്പഷ്ടമായ വ്യാജ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ ദശലക്ഷക്കണക്കിന് തവണ കണ്ടതിന് ശേഷം, ഡീപ്ഫേക്ക് ഇമേജുകള്‍ സൃഷ്ടിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കാന്‍ യുഎസ് പുതിയ നിയമങ്ങള്‍ ആവശ്യപ്പെട്ടു. അമേരിക്കന്‍ പ്രതിനിധി ജോ മോറെല്ലെ ചിത്രങ്ങളുടെ വ്യാപനത്തെ ‘ഭയങ്കരം’ എന്ന് വിശേഷിപ്പിച്ചു. നേരത്തേ ഇന്ത്യയില്‍ നടിമാരായ രശ്മികാ മന്ദന അടക്കമുള്ള നടിമാര്‍ എഐ യുടെ അശ്‌ളീല ചിത്രത്തിന് ഇരയായിരുന്നു.