Crime

കാമുകനെ 108 തവണ കുത്തി കൊലപ്പെടുത്തി ; യുവതിയെ വെറുതേവിട്ടു കോടതി, കാരണമറിയണ്ടേ?

കാലിഫോര്‍ണിയ: കാമുകനെ 108 തവണ കുത്തിക്കൊലപ്പെടുത്തിയ യുവതിയെ കോടതി വെറുതെ വിട്ടു. കാമുകനെ കുത്തിക്കൊല്ലുമ്പോള്‍ അവള്‍ ‘കഞ്ചാവ് പ്രേരിതമായ സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത മാനസീകാവസ്ഥയി’ലായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. 32 കാരി ബ്രൈന്‍ സ്‌പെഷര്‍ എന്ന യുവതിയാണ് ശിക്ഷയില്‍ നിന്നും രക്ഷപ്പെട്ടത്.

2018-ല്‍ മയക്കുമരുന്ന് ലഹരിയില്‍ ചാഡ് ഒമെലിയ എന്ന യുവാവിനെയാണ് കുത്തിക്കൊലപ്പെടുത്തിയത്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യ സ്‌പെഷറിന് എതിരേ ചുമത്തുകയും ചെയ്തിരുന്നു. എന്നാല്‍ ചൊവ്വാഴ്ച, രണ്ട് വര്‍ഷത്തെ പ്രൊബേഷന്‍ ശിക്ഷയും 100 മണിക്കൂര്‍ കമ്മ്യൂണിറ്റി സേവനം ചെയ്യാന്‍ കോടതി ഉത്തരവിടുകയായിരുന്നു. സംഭവത്തില്‍ ഒരു സൈക്കോട്ടിക് എപ്പിസോഡ് ഉണ്ടെന്നും ചാഡ് ഒമേലിയയ്ക്ക് കുത്തേല്‍ക്കുന്ന സമയത്ത് ബ്രൈന്‍ സ്‌പെഷറിന് സ്വന്തം പ്രവര്‍ത്തനങ്ങളില്‍ യാതൊരു നിയന്ത്രണമില്ലാത്ത അവസ്ഥയിലായിരുന്നെന്ന് കോടതി വിധിച്ചു.

2018 മെയ് 27 നും 28 നും ഇടയില്‍ തൗസന്‍ഡ് ഓക്സിലെ ചാഡ് ഒമേലിയയുടെ അപ്പാര്‍ട്ട്മെന്റില്‍ വെച്ചായിരുന്നു സംഭവമെന്നും ഒറ്റരാത്രിയില്‍ 108 തവണ പ്രതി ഇരയെ കുത്തിയതായും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ദമ്പതികള്‍ ഒരുമിച്ച് കഞ്ചാവ് വലിച്ചതിന് ശേഷം ഒ’മെലിയയെ സ്‌പെഷര്‍ മാരകമായി കുത്തിയതായും അതിന് ശേഷം അവള്‍ സ്വയം കുത്തുകയും ചെയ്തതായി പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ‘സ്പെഷറിന് മരിജുവാനയോടുള്ള ആസക്തിയും കഞ്ചാവ്-ഇന്‍ഡ്യൂസ്ഡ് സൈക്കോട്ടിക് ഡിസോര്‍ഡര്‍ എന്ന് വിളിക്കുന്ന അസുഖം ഉള്ളതായും വിദഗ്ദ്ധ പരിശോധനയില്‍ വ്യക്തമാകുകയും ചെയ്തു. ഏതാനും ആഴ്ചകളായി പരസ്പരം കാണാറുണ്ടായിരുന്ന ഇരുവരെയും രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയപ്പോഴും കൈകളില്‍ കത്തി മുറുകെ പിടിച്ച നിലയിലായിരുന്നു സ്‌പെഷര്‍.

പോലീസ് പാരാമെഡിക്കുകള്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ ഒമേലിയ മരിച്ചതായി സ്ഥിരീകരിച്ചു. കോടതിവിധിയില്‍ കടുത്ത അതൃപ്തിയാണ് ഒമേലിയയുടെ കുടുംബം രേഖപ്പെടുത്തിയത്. കാലിഫോര്‍ണിയ സ്റ്റേറ്റില്‍ കഞ്ചാവ് വലിക്കുന്ന എല്ലാവര്‍ക്കും ആരെയെങ്കിലും കൊല്ലാനുള്ള ലൈസന്‍സ് അദ്ദേഹം നല്‍കിയിട്ടുണ്ടെന്ന് ഇരയുടെ പിതാവ് സീന്‍ ഒമേലിയ പറഞ്ഞു. എന്നിരുന്നാലും, വിധിയില്‍ സന്തോഷമുണ്ടെന്ന് സ്‌പെഷറുടെ അഭിഭാഷകന്‍ ബോബ് ഷ്വാര്‍ട്‌സ് പറഞ്ഞു. ‘ജഡ്ജ് വോര്‍ലി ശരിയായതും ധീരവുമായ കാര്യം ചെയ്തു,’ ഷ്വാര്‍ട്‌സ് പറഞ്ഞു.