Celebrity

‘ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” സ്വാസികയെ താലികെട്ടി പ്രേം, വിവാഹചിത്രങ്ങള്‍ പങ്കുവെച്ച് താരം

നടിയും അവതാരികയും നര്‍ത്തകിയുമായി സ്വാസിക വിജയ് വിവാഹിതയായി. ടെലിവിഷന്‍ താരവും മോഡലുമായ പ്രേം ജേക്കബാണ് വരന്‍. തിരുവനന്തപുരത്ത് വച്ചായിരുന്നു വിവാഹം. സ്വാസിക തന്നെയാണ് വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.

”ഞങ്ങള്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു” – എന്ന് കുറിച്ച് കൊണ്ടാണ് സ്വാസിക വിവാഹചിത്രങ്ങള്‍ പങ്കുവെച്ചത്. ബീച്ച് സൈഡില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. തിരുവനന്തപുരം സ്വദേശിയാണ് പ്രേം. വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. മനം പോലെ മംഗല്യം എന്ന സീരിയലിന്റെ സെറ്റില്‍ വച്ചാണ് സ്വാസികയും പ്രേമും പ്രണയത്തിലാവുന്നത്. പ്രേമുമായുള്ള പ്രണയത്തെ കുറിച്ച് കഴിഞ്ഞ ദിവസം സ്വാസിക മനസ്സു തുറന്നിരുന്നു.

‘ഞങ്ങള്‍ ആദ്യം കണ്ടത് സീരിയലിന്റെ സെറ്റിലാണ്. പ്രേമിന്റെ വോയ്‌സ് എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഞാന്‍ മനസ്സിലൊക്കെ സങ്കല്‍പ്പിച്ച തരത്തിലുള്ള മാന്‍ലി വോയ്‌സ് ആണ്. ഞാനാണ് അങ്ങോട്ട് പ്രപ്പോസ് ചെയ്തത്. ഒരു റൊമാന്റിക് സീനിന് ഇടയില്‍ ഞാന്‍ നമുക്ക് കല്യാണം കഴിച്ചാലോ എന്ന് ചോദിച്ചു. കുഞ്ചു എന്നോട് എന്താ എന്നു ചോദിച്ചു. പക്ഷേ രണ്ടാമത് അതേ ധൈര്യത്തോടെ ആ ഇഷ്ടം പറയാന്‍ എനിക്കൊരു മടി. ഷെഡ്യൂള്‍ കഴിഞ്ഞ് തിരിച്ചുവരാന്‍ സമയത്ത് എനിക്കൊരു മെസ്സേജ്, താങ്ക്‌സ് ഫോര്‍ കമിംഗ് ഫോര്‍ മൈ ലൈഫ്. പിന്നെയുള്ള റൊമാന്റിക് ദിവസങ്ങള്‍ അടിപൊളിയായിരുന്നു. ലൊക്കേഷനിലെ മനോഹരമായ റൊമാന്റിക് മുഹൂര്‍ത്തങ്ങള്‍,’ – സ്വാസിക പറഞ്ഞു. സ്വാസിക നായികയായ ‘വിവേകാനന്ദന്‍ വൈറലാണ്’ എന്ന ചിത്രം കഴിഞ്ഞയാഴ്ചയാണ് തിയേറ്ററിലെത്തിയത്.

https://www.instagram.com/p/C2fJNw5P-V0/?utm_source=ig_embed&ig_rid=3360ae9e-0ebc-4d91-bc5e-e0f1a0bdf8cd&img_index=3