മലയാളത്തില്‍ നായകനായും വില്ലനായും സഹനടനായും ആരാധകരുടെ ഇഷ്ടം നേടിയ താരമാണ് കൃഷ്ണ കുമാര്‍. താരത്തിന്റെ കുടുംബവും മലയാള പ്രേക്ഷകരുടെ ഇഷ്ടങ്ങളിലൊന്നാണ്. കൃഷ്ണ കുമാറിന്റെ മക്കളിലൊരാളായ ദിയ കൃഷ്ണയും ആരാധകരുടെ ഇഷ്ടതാരമാണ്. ഓസി എന്നു വിളിക്കുന്ന ദിയ കാര്യങ്ങള്‍ വളരെ ഓപ്പണായി തുറന്നു പറയുന്ന ഒരാള്‍ കൂടിയാണ്. തന്റെ പ്രണയങ്ങളെ കുറിച്ചും പ്രണയതകര്‍ച്ചകളെ കുറിച്ചുമെല്ലാം ദിയ തുറന്നു സംസാരിച്ചിട്ടുണ്ട്.ദിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പുതിയ ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
‘ഞാന്‍ യെസ് പറഞ്ഞു,’ എന്നാണ് ചിത്രം പങ്കുവെച്ച് ദിയ കുറിച്ചിരിയ്ക്കുന്നത്. ആരുടെ കൈകളിലാണ് താന്‍ പിടിച്ചിരിക്കുന്നതെന്നോ ആരുമായാണ് താന്‍ പ്രണയത്തിലായതെന്നോ ദിയ പോസ്റ്റില്‍ വെളിപ്പെടുത്തിയിട്ടില്ല. ദിയയും സുഹൃത്ത് അശ്വിനും തമ്മില്‍ പ്രണയത്തിലാണെന്നുള്ള വാര്‍ത്തകള്‍ മുന്‍പ് പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതേക്കുറിച്ച് ദിയയും വ്യക്തമാക്കിയിട്ടില്ല.വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ അങ്ങനെയൊന്ന് ഉണ്ടായിട്ടില്ലെന്ന് ദിയ തന്നെ വ്യക്തമാക്കിയിരുന്നു.
‘ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ വീഡിയോ എടുത്ത് പത്തു വീഡിയോ എങ്കിലുമാക്കി യൂട്യൂബില്‍ ഇടില്ലേ? നിങ്ങളെ വെറുപ്പിക്കില്ലേ, ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളതാണ്. ഒരിക്കലും രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല. ഭയങ്കര ആഡംബരത്തോടെയായിരിക്കും ഞാന്‍ എന്‍ഗേജ്‌മെന്റ് നടത്തുക. എന്നെ ആരെങ്കിലും പ്രൊപ്പോസ് ചെയ്താല്‍ പോലും നിങ്ങളെ അറിയിക്കില്ലേ. രഹസ്യമാക്കി വെക്കില്ല, സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കും. പ്രണയത്തിയാലും നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്. ഇനിയും പഴയപോലത്തെ നാടകത്തിന് സമയവും ഊര്‍ജ്ജവുമില്ല,’ – എന്നാണ് അന്ന് ദിയ പ്രതികരിച്ചത്.