Hollywood

നീന്തല്‍ കുളത്തിനരികില്‍ അശ്‌ളീലപ്രദര്‍ശനം, അതിഥികള്‍ അസ്വസ്ഥരായി; ബ്രിട്‌നി സ്പീയേഴ്‌സിന് നക്ഷത്രഹോട്ടലില്‍ വിലക്ക്

വിചിത്രവും അശ്‌ളീലപരവുമായ പെരുമാറ്റത്തെ തുടര്‍ന്ന് ഹോളിവുഡ് പാട്ടുകാരി ബ്രിട്‌നി സ്പിയേഴ്‌സിനെ ലോസ് ഏഞ്ചല്‍സിലെ പഞ്ചനക്ഷത്ര ഹോട്ടല്‍ വിലക്കി. നീന്തല്‍കുളത്തിനരികില്‍ നിന്ന് വസ്ത്രം വലിച്ചെറിഞ്ഞ് നഗ്നതാ പ്രദര്‍ശനം നടത്തുന്നത് അസ്വസ്ഥത ഉണ്ടാക്കുന്നതായി അതിഥികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് ലോസ് ഏഞ്ചല്‍സിലെ ‘ഫോര്‍സീസണ്‍’ ആഡംബര ഹോട്ടലാണ് ബ്രിട്‌നിയെ വിലക്കിയത്. ഒരു വര്‍ഷമായി വെസ്റ്റ്ലേക്ക് വില്ലേജ് റിസോര്‍ട്ടിലെ ജീവനക്കാര്‍ പോപ്പ് താരത്തിന്റെ കോമാളിത്തരങ്ങള്‍ കാരണം ഭ്രാന്ത് പിടിച്ചിരിക്കുകയാണെന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

തൗസന്‍ഡ് ഓക്സിലെ 14 മില്യണ്‍ ഡോളറിന്റെ മാന്‍ഷനില്‍ നിന്ന് മിനിറ്റുകള്‍ മാത്രം അകലെയുള്ള പഞ്ചനക്ഷത്ര കുടുംബ സൗഹൃദ ഹോട്ടലില്‍ ബ്രിട്നി ദീര്‍ഘകാല അതിഥിയായിരുന്നു. 42 കാരിയായ താരം മുമ്പ് ഒരു ഹോട്ടല്‍ സ്യൂട്ടില്‍ വിശ്രമിക്കുമ്പോള്‍ മാറിടങ്ങള്‍ മറയ്ക്കാതെയുള്ള നഗ്‌നയായ ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ടിരുന്നു. ഹോട്ടലില്‍ വലിയ ഇന്‍ഡോര്‍ പൂള്‍, മസാജ്, അതിഥികള്‍ക്ക് ചികിത്സകള്‍ എന്നിവ ലഭ്യമായതിനാല്‍ സ്പായിലേക്കും ബ്യൂട്ടി റിട്രീറ്റിലേക്കും ബുക്കുചെയ്യുന്നതിന്റെ വലിയ ആരാധകയാണ് നടി. അതേസമയം ഇതാദ്യമായല്ല പോപ്പ് താരത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് വിലക്കുന്നത്. കഴിഞ്ഞ വര്‍ഷവും നടിയെ ഹോട്ടലിന് വിലക്കേണ്ട സാഹചര്യം വന്നിരുന്നു. എന്നാല്‍ നടിയ്ക്ക് നിരോധനം കൊണ്ടുവന്നിരുന്നില്ല. 2008 മാര്‍ച്ചില്‍, ഉയര്‍ന്ന വരുമാനമുള്ള അതിഥികളുടെയും ജീവനക്കാരുടെയും പരാതിയെത്തുടര്‍ന്ന് ഹോട്ടല്‍ സന്ദര്‍ശിക്കുന്നതില്‍ നിന്ന് അവരെ തടഞ്ഞിരുന്നു. അക്കാലത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തെ ഹോട്ടലില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ പോലീസ് സഹായം തേടുയും ചെയ്തിരുന്നു.

പുനര്‍പ്രവേശനത്തിനായി താരം വളരെയധികം ശ്രമിച്ചുവെന്ന് പറയപ്പെടുന്നു, ഒരു ഘട്ടത്തില്‍ ഹോട്ടലിലേക്ക് പ്രവേശനം അനുവദിച്ചില്ലെങ്കില്‍ തന്റെ കാര്‍ ഹോട്ടലിന്റെ ഡ്രൈവ്-ഇന്‍ ലെയ്നില്‍ നിന്ന് മാറ്റില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ”ഞാന്‍ ആരാണെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഞാന്‍ രാജാവാണ്. ഞാന്‍ ഇവിടെ ഇത്രയും പണം ചെലവഴിച്ചു, എനിക്ക് ഈ ഹോട്ടല്‍ വാങ്ങാമായിരുന്നു” എന്ന് വരെ നടി അന്ന് പരിഹസിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

”ബ്രിട്‌നി എ-ലിസ്റ്റ് സെലിബ്രിറ്റിയായിരിക്കാം, പക്ഷേ അത് അവര്‍ക്ക് ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള ലൈസന്‍സല്ല.” വന്‍ തുകകള്‍ ചെലവഴിക്കുന്ന ഉയര്‍ന്ന പ്രൊഫൈലുള്ള അതിഥികളും സമ്പന്നരായ അതിഥികളുമൊക്കെ കാണ്‍കെയാണ് നടിയുടെ ഈ ആഭാസങ്ങളെന്ന് ജീവനക്കാരും പറയുന്നു.