Lifestyle

ഈ പഴങ്ങളും പച്ചക്കറികളും ഒരിയ്ക്കലും ഒരുമിച്ച് കഴിയ്ക്കരുത് ; അറിയാം ദോഷവശങ്ങള്‍

ചില ഭക്ഷണങ്ങള്‍ ഒരുമിച്ച് കഴിയ്ക്കുന്നത് ശരീരത്തിന് നല്ലതല്ലെന്നാണ് പറയുന്നത്. ശരീരത്തിന് ഗുണത്തിന് പകരം ദോഷമായിരിയ്്ക്കും ഇവ ഉണ്ടാക്കുക. ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിയ്ക്കുന്നതും ശരീരത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്ത പഴങ്ങളും പച്ചക്കറികളുമെന്ന് അറിയാം…

  • പേരയ്ക്കയും വാഴപ്പഴവും – ഈ പഴങ്ങള്‍ ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാന്‍ സാധ്യത കൂടുതലാണ്.
  • പൈനാപ്പിളും പാലും – പൈനാപ്പിളില്‍ ബ്രോമെലെയ്ന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. പാല്‍ പൈനാപ്പിളിനൊപ്പം കഴിച്ചാല്‍ ആരോഗ്യത്തിനു ദോഷം ചെയ്യും. ഗ്യാസ്ട്രബിള്‍, വയറു വേദന, ഓക്കാനം, തലവേദന, അണുബാധകള്‍ ഇവയ്ക്കു കാരണമാകും.
  • പപ്പായയും നാരങ്ങയും – പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേര്‍ത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാല്‍ ഇത് ഒഴിവാക്കണം. കാരണം വിളര്‍ച്ച ഉണ്ടാകാനും ഹീമോഗ്ലോബിന്‍ അസന്തുലനത്തിനും ഇത് കാരണമാകും.
  • ഓറഞ്ചും പാലും – പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാന്‍ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും.
  • ഓറഞ്ചും കാരറ്റും – ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാല്‍ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും.