Movie News

സംവിധാനവും നിര്‍മ്മാണവും കഴിഞ്ഞു, തിരക്കിനിടയില്‍ ലോകേഷ് കനകരാജ് അഭിനയത്തിലേക്കും

മുന്‍നിര താരങ്ങള്‍ക്കെല്ലാം വളരെ വേണ്ടപ്പെട്ട സംവിധായകനാണ് ലോകേഷ് കനകരാജ്. അനേകം ഹിറ്റുകളാണ് ഇദ്ദേഹം വ്യത്യസ്ത നടന്മാര്‍ക്കൊപ്പം ഒരുക്കിയത്. ചെയ്ത എല്ലാ സസ്‌പെന്‍സ് ത്രില്ലറുകളും വന്‍ വിജയമായി മാറുകയും ചെയ്തു. തന്റെ എല്ലാ സിനിമകളെയും പരസ്പരം ബന്ധിപ്പിച്ച് ഒരു യൂണിവേഴ്‌സ് ഉണ്ടാക്കാനും താരത്തിന് കഴിഞ്ഞു.

അദ്ദേഹത്തിന്റെ സംവിധാനത്തില്‍ അഭിനയിക്കാന്‍ പല മുന്‍നിര താരങ്ങളും മത്സരിക്കുന്നുണ്ട്. നിലവിലെ വിവരം അനുസരിച്ച് കമല്‍, വിജയ്, സൂര്യ, കാര്‍ത്തി, രജനി എന്നിവര്‍ക്കായി ഒരോ സിനിമയുടെ തിരക്കിലാണ് സംവിധായകന്‍. ഇടയ്ക്ക് സംവിധാനത്തിനപ്പുറത്ത് നിര്‍മ്മാണത്തിലേക്കും ചുവടുവെച്ചിരിക്കുകയാണ്.

അടുത്ത സുഹൃത്തായ ഉറിയടി നടന്‍ വിജയകുമാറിനെ നായകനാക്കി ഉറിയടിയെന്ന് സിനിമ നിര്‍മ്മിക്കുകയും ചെയ്തു. ഇനി താരം അഭിനയിക്കാന്‍ പോകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. ആര്‍ജെ ബാലാജിയെ നായകനാക്കി ഗോകുല്‍ സംവിധാനം ചെയ്ത സിംഗപ്പൂര്‍ സലൂണില്‍ താരം ക്യാമറയ്ക്ക് മുന്നിലെത്തും. ഈ മാസം 25ന് തിയേറ്ററുകളില്‍ എത്തുന്ന സിനിമയില്‍ അതിഥി വേഷത്തിലാണ് ലോകേഷ് എത്തുന്നത്. ലോകേഷിനെ നമ്മള്‍ ആദ്യമായി സിനിമയില്‍ ഒരു കഥാപാത്രമായി കാണാന്‍ പോകുന്നു.

തമിഴിലെ മുന്‍നിര നായകന്മാരുമാായി മാത്രം സിനിമ ചെയ്യുന്ന ലോകേഷ് അഭിനയിക്കാന്‍ പോയാല്‍ ഗംഭീര പ്രകടനം കാഴ്ചവെക്കും എന്നതില്‍ സംശയമില്ല. ചില സിനിമകള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സിനിമയുടെ ട്രെയിലറിലും ലോകേഷിനെ കാണിക്കുന്നുണ്ട്.