Sports

നാഴികക്കല്ല് തികയ്ക്കാന്‍ ഇറങ്ങിയ കോഹ്ലി ഗോള്‍ഡന്‍ ഡക്കായി; പൂജ്യത്തില്‍ സച്ചിനെ മറികടന്നു

ടി20 യില്‍ 12,000 റണ്‍സ് തികയ്ക്കാന്‍ ഇറങ്ങിയ ഇന്ത്യയുടെ സ്റ്റാര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി പക്ഷേ ഇട്ടത് മറ്റൊരു റെക്കോഡ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഫ്രാഞ്ചൈസിയുടെ ഹോം ഗ്രൗണ്ടില്‍ കോഹ്ലി തന്റെ ആദ്യ ഗോള്‍ഡന്‍ ഡക്ക് റെക്കോര്‍ഡ് ചെയ്തു. അഫ്ഗാനിസ്ഥാനെതിരേ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ടി 20 യില്‍ പൂജ്യത്തിന് പുറത്തായി.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ കളിക്കാനിറങ്ങുമ്പോള്‍ 12,000 ടി 20 റണ്‍സ് തികയ്ക്കാന്‍ ആറ് റണ്‍സ് മാത്രം അകലെയായിരുന്നു കോഹ്ലി. അഫ്ഗാനിസ്ഥാന്റെ ഇബ്രാഹിം സദ്രാന്‍ എറിഞ്ഞ മൂന്നാം ഓവറില്‍ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് കോഹ്ലി 2007 ലെ ലോക ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയത്. ജയ്‌സ്വാളിന്റെ വിക്കറ്റിലൂടെ ഇന്ത്യയെ ഞെട്ടിച്ച സദ്രാന്‍ അടുത്ത പന്തില്‍ കോഹ്ലിയുടെ ജാക്ക്‌പോട്ട് വിക്കറ്റ് നേടി. ടി 20 യില്‍ കോഹ്ലി തന്റെ ആദ്യ ഗോള്‍ഡന്‍ ഡക്ക് നേടിയപ്പോള്‍, തിരക്കേറിയ ചിന്നസ്വാമി സ്റ്റേഡിയം സദ്രന്‍ നിശബ്ദമാക്കി.

ചരിത്ര പുസ്തകങ്ങളില്‍ തന്റെ പേര് രേഖപ്പെടുത്താന്‍ കോഹ്ലിക്ക് ഇപ്പോഴും കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. ടി 20 യില്‍ തന്റെ ആദ്യ ഗോള്‍ഡന്‍ ഡക്ക് എന്ന റെക്കോര്‍ഡ് മുന്‍ ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കി. മൂന്നാം ടി 20 യില്‍ കോഹ്ലിയുടെ ബാറ്റിംഗ് പ്രകടനം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ തന്റെ 35-ാം ഡക്ക് രേഖപ്പെടുത്താന്‍ വഴിയൊരുക്കി. മാസ്റ്റര് ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറെ മറികടന്നാണ് കോഹ്‌ലി ഈ റെക്കോഡ് സ്വന്തമാക്കിയത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 34 ഡക്കുകളാണ് സച്ചിന്റെ പേരിലുള്ളത്.