ഇന്ത്യന്‍ യുവാക്കളുടെ സ്വപ്‌നറാണികളുടെ പട്ടികയിലാണ് ബോളിവുഡ് ജാന്‍വികപൂര്‍. അവരുടെ സൗന്ദര്യവും ചുറുചുറുക്കും പ്രസന്നതയും ഇന്ത്യയ്ക്ക് പുറത്തും ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. എന്നാല്‍ ആരാധകരുടെ ഹൃദയം തകര്‍ത്തുകൊണ്ട് നടി അടുത്തിടെയാണ് തന്റെ നായകനെ വെളിപ്പെടുത്തിയത്.
ഇന്ത്യയിലെ യുവസമ്പന്നനായ ശിഖര്‍ പഹാരിയോടൊപ്പം ജാന്‍വി കപൂറിനെ പലപ്പോഴും കാണാറുണ്ട്. അവരുടെ ഫോട്ടോകളും വീഡിയോകളും പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അതുകൊണ്ടു തന്നെ ഇരുവരെക്കുറിച്ചും അണിയറയില്‍ അനേകം കഥകള്‍ കേള്‍ക്കുന്നുണ്ട്. അടുത്തിടെ, കോഫി വിത്ത് കരണില്‍ ജാന്‍വി തന്റെ കാര്യം സംസാരിച്ചു.
ശിഖര്‍ പഹാരിയ തിരക്കേറിയ ബിസിനസ് കാരനാണ്. ഇതിന് പുറമേ പോളാ കളിക്കാരനും കുതിരസവാരിക്കാരനുമാണ്. 2013 ല്‍ റോയല്‍ ജയ്പൂര്‍ പോളോ ടീമില്‍ അംഗമായി അദ്ദേഹം ഇന്ത്യയ്ക്ക് വേണ്ടി പോളോ കളിക്കുന്ന ഒരു പ്രൊഫഷണല്‍ താരമാണ്. തന്റെ 13 വയസ്സുള്ളപ്പോള്‍ വളര്‍ത്തുമൃഗ ഉടമകളെക്കുറിച്ചുള്ള കണ്‍സള്‍ട്ടന്‍സി സ്ഥാപനം തുടങ്ങി ബിസിനസ്സ് ആരംഭിച്ച പഹാരിയയുടെ ആസ്തി 84 കോടിയോളമാണ്.
വാധവാന്‍ ഗ്ലോബല്‍ ക്യാപിറ്റല്‍ ലണ്ടനില്‍ നിക്ഷേപമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശിഖര്‍ പഹാരിയയ്ക്ക് 84 കോടി രൂപയുടെ സ്വത്തുണ്ട്, കൂടാതെ ലംബോര്‍ഗിനി അവന്റഡോര്‍ ഉള്‍പ്പെടെയുള്ള ആഡംബര കാറുകളും ഉണ്ട്. അനേകരാണ് അദ്ദേഹത്തെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നത്. അടുത്തിടെ, സാറ ടെന്‍ഡുല്‍ക്കറിനൊപ്പം അദ്ദേഹത്തെ കണ്ടത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ഒരേ കാറില്‍ ഇരുവരും ഒരുമിച്ച് പാര്‍ട്ടിക്ക് പോകുന്നതാണ് ദൃശ്യങ്ങള്‍.
ജാന്‍വി കപൂറും ശിഖര്‍ പഹാരിയയും കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പരസ്പരം ഡേറ്റിംഗ് നടത്തി, കഴിഞ്ഞ വര്‍ഷം ആദ്യം വീണ്ടും ഒരുമിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതിനുശേഷം ഇരുവരും പ്രണയത്തിലാണെന്ന് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. രണ്ട് സെലിബ്രിറ്റികളും പലപ്പോഴും പോസ്റ്റ് ചെയ്യുന്ന അവരുടെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്യുന്നു.
കോഫി വിത്ത് കരണ്‍ 8 ന്റെ ഏറ്റവും പുതിയ എപ്പിസോഡുകളിലൊന്നില്‍, ജാന്‍വി തന്റെ സഹോദരി ഖുഷി കപൂറിനൊപ്പം കരണ്‍ജോഹറിന്റെ എപ്പിസോഡില്‍ എത്തിയിരുന്നു. നിങ്ങള്‍ വീണ്ടും ശിഖറുമായി ഡേറ്റിംഗ് നടത്തുകയാണ്. ശരിയോ തെറ്റോ? എന്ന ചോദ്യത്തിന് ‘ഞാന്‍ അത് പറയില്ല, പക്ഷേ ഞാന്‍ ഇത് പറയും, അവന്‍ എനിക്ക് മാത്രമല്ല, അവള്‍ക്ക് (ഖുഷി), അച്ഛനും ഞങ്ങളുടെ കുടുംബത്തിലെ എല്ലാവര്‍ക്കുമായി, അവന്‍ തുടക്കം മുതല്‍ ഒരു സുഹൃത്തായി ഉണ്ടായിരുന്നു. നടി മറുപടി പറഞ്ഞു.