Celebrity

ക്യാപ്ഷന്‍ ഉണ്ടാക്കിയിട്ടാണോ പോസ്റ്റ് ഉണ്ടാകുന്നത് ; പിഷാരടിയോട് ആരാധകന്‍

മിമിക്രി, അവതരണം, അഭിനയം, സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരമാണ് രമേഷ് പിഷാരടി. വേദിയില്‍ പിഷാരടി വെറുതെ വന്നു നിന്നാല്‍ പോലും ഏറെ പ്രതീക്ഷയാണ് ആസ്വാദകര്‍ക്കുള്ളത്. പിഷാരടിയില്‍ നിന്ന് വ്യത്യസ്തമായും തങ്ങളെ രസിപ്പിക്കാനുള്ളത് ഉണ്ടാകും എന്ന പ്രതീക്ഷ ഓരോ പ്രേക്ഷകനും ഉണ്ടാകും. സോഷ്യല്‍ മീഡിയയിലും സജീവമാണ് പിഷാരടി.

സോഷ്യല്‍ മീഡിയയില്‍ പിഷാരടി ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. ഈ ചിത്രങ്ങള്‍ക്കൊക്കെ കിടിലന്‍ ക്യാപ്ഷനും പിഷാരടി നല്‍കാറുണ്ട്. ഇപ്പോഴിതാ, ഒരു പുതിയ വീഡിയോയ്‌ക്കൊപ്പം നല്‍കിയ ക്യാപ്ഷനാണ് രസകരമാകുന്നത്. ലൈറ്റുകള്‍ കൊണ്ട് വര്‍ണവിസ്മയം തീര്‍ക്കുമ്പോള്‍ അതിന് ഇടയിലൂടെ സ്‌റ്റൈലായി നടന്നു വരികയാണ് പിഷാരടി. ” മണ്ണില്‍ ഇന്ത കാതലന്‍ഡ്രി യാരും വാഴ്തല്‍ കൂടുമോ…” എന്ന ഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തില്‍ നല്‍കിയിരിയ്ക്കുന്നത്.

എന്നാല്‍ വീഡിയോയെക്കാളും ലൈറ്റ് ഷോയെക്കാളും ആരാധകരുടെ കണ്ണില്‍ ഉടക്കിയത് പിഷാരടിയുടെ ക്യാപ്ഷനാണ്. ”ലൈറ്റായിട്ടെന്തെങ്കിലും മതി” – എന്നാണ് ഈ വീഡിയോയ്ക്ക് പിഷാരടി നല്‍കിയിരിയ്ക്കുന്ന ക്യാപ്ഷന്‍. വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളാണ് വരുന്നത്. പൊട്ടിച്ചിരിയ്ക്കുന്ന ഇമോജിയാണ് വീഡിയോയ്ക്ക് കമന്റായി നടന്‍ കുഞ്ചാക്കോ ബോബന്‍ നല്‍കിയിരിയ്ക്കുന്നത്. ”നിങ്ങളെ post ആണോ ആദ്യം ഉണ്ടാവുന്നത്… അതോ caption ഉണ്ടാക്കിട്ടാണോ post ഉണ്ടാവുന്നത്….” – എന്നാണ് ഒരു ആരാധകന്‍ ചോദിയ്ക്കുന്നത്. ” സൗന്ദര്യത്തിന്റെ രഹസ്യം ചോദിക്കുന്നത് പോലെ ക്യാപ്ഷന്റെ രഹസ്യം?” – എന്താണെന്നാണ് മറ്റൊരാളുടെ കമന്റ്. എന്തായാലും പിഷാരടിയുടെ എല്ലാ പോസ്റ്റുകളും പോലെ തന്നെ ഇതും ആരാധകര്‍ ഏറ്റെടുത്തിരിയ്ക്കുകയാണ്.