Oddly News

‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ മെക്‌സിക്കോയില്‍ കഞ്ചാവിനെ ജനപ്രിയമാക്കാന്‍ പ്രയത്‌നിക്കുന്നു ; പക്ഷേ ഇവരുടെ ഉദ്ദേശം മറ്റൊന്നാണ്

മയക്കുമരുന്ന് വ്യാപാരത്തിന്റെ വലിയ കേന്ദ്രമായ മെക്‌സിക്കോയില്‍ അധോലോകത്തിന്റെ പിടിയില്‍ നിന്നും മാരിജുവാനയെ മോചിപ്പിക്കുമെന്ന ദൃഡ പ്രതിജ്ഞയില്‍ പ്രവര്‍ത്തിക്കുന്നു. മെക്‌സിക്കോയിലെ കന്യാസ്ത്രീകളുടെ വേഷം ധരിച്ച ഒരു കൂട്ടം സ്ത്രീകള്‍ കഞ്ചാവിനെ ജനോപകാരപ്രദമാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ് ഈ നീക്കം നടത്തുന്നത്. ‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’ എന്ന് വിളിക്കപ്പെടുന്ന ഇവര്‍ കഞ്ചാവിന്റെ ഔഷധഗുണങ്ങളെ പ്രചരിപ്പിക്കാനും മരുന്നുകള്‍ നിര്‍മ്മിക്കാനും ഉപയോഗിക്കുകയാണ്.

കഞ്ചാവിന്റെ രോഗശാന്തി ഗുണങ്ങള്‍ പ്രചരിപ്പിക്കുക എന്ന കാഴ്ചപ്പാടോടെ 2014 ല്‍ സ്ഥാപിതമായ ഗ്രൂപ്പാണ് ‘സിസ്‌റ്റേഴ്‌സ് ഓഫ് വാലി’. സെന്‍ട്രല്‍ മെക്‌സിക്കോയിലാണ് സംഘടനയുടെ വേരുകള്‍ എങ്കിലും അവരുടെ സമ്പത്ത് വരുന്നത് അമേരിക്കയില്‍ നിന്നാണെന്ന് ഡെയ്ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പക്ഷേ ഇവര്‍ ഏതെങ്കിലും പള്ളിയുടേയോ സഭകളുടേയോ ഭാഗമല്ലെന്നും പുറത്തുവിട്ട റിപ്പോര്‍ട്ടുകളില്‍ പറയുന്നു. അമേരിക്കയില്‍ കഞ്ചാവ് അടിസ്ഥാനമാക്കിയുള്ള ഔഷധ ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം കഞ്ചാവ് കഷായവും വില്‍ക്കുന്നു.

കഴിഞ്ഞ വര്‍ഷം അവര്‍ 500,000 ഡോളര്‍ ലാഭമാണ് സിസ്‌റ്റേഴ്‌സ് ഓഫ് വാലി രേഖപ്പെടുത്തിയത്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, മെക്‌സിക്കോയിലെ ഈ സംഘം കാര്‍ട്ടലുകളുടെയും പൊതുജനങ്ങളുടെയും പോലീസിന്റെയും കണ്ണില്‍ നിന്ന് മറഞ്ഞിരിക്കുകയാണ്. ഇതിനായി ജീര്‍ണിച്ച ഒരു ഫാള്‍സ് ഫ്രണ്ട് കെട്ടിടത്തില്‍ നിന്നാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ അവരുടെ ഓണ്‍ലൈന്‍ സാന്നിധ്യം വളരെ വലുതാണ്. എന്നാല്‍ ഇത് അവരുടെ യഥാര്‍ത്ഥ ഐഡന്റിറ്റിയല്ല, ഡെയ്ലി മെയില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് അനുസരിച്ച്, ഹോമിയോപ്പതി പ്രാക്ടീഷണര്‍മാരാണ് ഇവര്‍. കാന്‍സര്‍, സന്ധി വേദന, ഉറക്കമില്ലായ്മ എന്നിവയാല്‍ ബുദ്ധിമുട്ടുന്ന രോഗികള്‍ക്ക് അവര്‍ മാരിജുവാന നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സൂക്ഷിക്കാന്‍ അവര്‍ പഴയ ഗ്ലാസ് കോഫി ജാറുകള്‍ ഉപയോഗിക്കുന്നു. മെക്സിക്കോയിലെ മയക്കുമരുന്നിനെതിരായ യുദ്ധം ദയനീയമായ പരാജയമാണെന്നും അതിന്റെ ഉപോല്‍പ്പന്നം അങ്ങേയറ്റം അക്രമവും എണ്ണമറ്റ ജീവിതങ്ങളുടെ നഷ്ടവുമാണെന്നും അവര്‍ വിശ്വസിക്കുന്നു.