വെളുത്ത ചര്‍മം ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇത് ലോകത്തെമ്പാടുമുള്ളൊരു സൗന്ദര്യസങ്കല്‍പവുമാണ്. വെളുപ്പ് കുറേയൊക്കെ പാരമ്പര്യമാണ്. ഒരു പരിധി വരെ ചര്‍മസംരക്ഷണമാര്‍ഗങ്ങള്‍ കൊണ്ട് ചര്‍മ്മത്തിന് വെളുപ്പും മാര്‍ദ്ദവവും വരുത്താന്‍ സാധിക്കും. വെളുക്കുന്നതിന് പൊതുവേ ചെയ്യുന്ന സൗന്ദര്യവര്‍ദ്ധക പരിചരണമാണ് ബ്ലീച്ചിംഗ്.
ബ്യൂട്ടിപാര്‍ലറുകളില്‍ ചര്‍മം വെളുപ്പിക്കാന്‍ ചെയ്യുന്ന ഒരു മാര്‍ഗം. രാസപദാര്‍ത്ഥങ്ങള്‍ കൊണ്ടുണ്ടാക്കിയ ലേപനങ്ങള്‍ പുരട്ടിയാണ് സാധാരണയായി ഇതു ചെയ്യുക. ഇവ കടകളിലും ലഭ്യമാണ്. എന്നാല്‍ ഇത്തരം ക്രീമുകള്‍ പലപ്പോഴും ചര്‍മത്തിനു ദോഷം വരുത്തും. മാരകമായ ചര്‍മരോഗങ്ങള്‍ക്കും ചര്മ്മാര്ബുദത്തിനും വരെ വഴി വയ്ക്കാം. ഇത്തരം സാധ്യതകള്‍ മുന്നില്‍ കണ്ട് പ്രകൃതിദത്തമായ ബ്ലീച്ചിംഗ് രീതികള്‍ അവലംബിക്കുന്നതാണ് നല്ലത്. വീട്ടില്‍ത്തന്നെ ചെയ്യാവുന്ന പ്രകൃതിദത്തമായ ചില ബ്ലീച്ചിംഗ് രീതികളിതാ..
1. നാരങ്ങ
നാരങ്ങ വര്‍ഗത്തില്‍ പെട്ട എല്ലാ പഴവര്‍ഗങ്ങളും ബ്ലീച്ച് ഉണ്ടാക്കാന്‍ നല്ലതാണ്. ഓറഞ്ചിന്റെ തൊലി ഒരു ദിവസം വെയിലത്ത് വച്ച് ഉണക്കുക. ഇത് മിക്സിയില്‍ അടിച്ച് അതിന്റെ കൂടെ പാല്‍പ്പാടയും ചേര്‍ത്ത് ഉപയോഗിക്കാം. 10 മിനിറ്റിന് ശേഷം കഴുകിക്കളയാം.
2. തേന്‍
ഒരു സ്പൂണ്‍ തേനെടുക്കുക. ഇതില്‍ അര സ്പൂണ്‍ പാല്‍പ്പാടയും ഒരു സ്പൂ ണ് നാരങ്ങാനീരും ചേര്‍ക്കുക. ഇത് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോ ള്‍ ഇളംചൂടുവെള്ളത്തില്‍ കഴുകിക്കളയാം.
3. പനിനീര്, നാരങ്ങാനീര്
പനിനീര്, നാരങ്ങാനീര് എന്നിവയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് ബ്ലീച്ചായി ഉപയോഗിക്കാം.
4. പഞ്ചസാര
പഞ്ചസാരയും ഒലിവെണ്ണയും കൂട്ടിച്ചേര്‍ത്ത് മുഖം സ്ക്രബ്ബ് ചെയ്യാം. മുഖത്തെ മൃതകോശങ്ങള്‍ അകറ്റുവാനും നിറം വര്‍ദ്ധിക്കാനുമുളള നല്ലൊരു മാര്‍ഗമാണിത്.
5. കുക്കുമ്പര്‍
ചെറുവെള്ളരി മിക് സിയിലടിച്ച് അതിലേക്ക് നാരങ്ങാനീരും അല്പം കടലമാവും ചേര്‍ത്ത് ബ്ലീച്ചാക്കാം
6. തക്കാളി
അസിഡിക് ഗുണമുള്ളതു കൊണ്ട് തക്കാളി കൊണ്ട് ബ്ലീച്ച് ചെയ്താല്‍ ഗുണവും ലഭിക്കും. തക്കാളി മിക്സിയിലടിച്ച് അല്പം നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുക. അല്പസമയം കഴിഞ്ഞ് കഴുകിക്കളയാം.
7. മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടിയും നാരങ്ങാനീരും ചേര്‍ത്താല്‍ നല്ല ബ്ലീച്ചായി.
8. പുളിച്ച തൈര്
പുളിച്ച തൈര് മുഖത്തു പുരട്ടുന്നതും നല്ലൊരു ബ്ലീച്ചിന്റെ ഗുണം തരും.
9. പാല്
രണ്ട് സ്പൂണ്‍ പാല്, ഒരു സ്പൂണ്‍ നാരങ്ങാനീര് എന്നിവ കൂട്ടിച്ചേര്‍ത്ത് മുഖത്തിടാം. ഉണങ്ങിക്കഴിഞ്ഞ് കഴുകിക്കളയാം.
10. വൈറ്റ് വിനാഗിരി
വൈറ്റ് വിനാഗിരി മുഖത്തെ പാടുകള്‍ മാറാനും നിറം വര്‍ദ്ധിക്കുവാനും നല്ലതാണ്. ഇത് പഞ്ഞിയില്‍ മുക്കി മുഖത്ത് പുരട്ടാം.