ബോഡിവുഡിന്റെ പ്രിയതാരമാണ് അനുഷ്ക ശര്‍മ്മ. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹം കഴിഞ്ഞതോടെ കായിക രംഗത്തും അനുഷ്കയ്ക്ക് ആരാധകര്‍ ഏറെയാണ്. 2021 ജനുവരി പതിനൊന്നിനാണ് ഇരുവരുടേയും ജീവിതത്തിലേക്ക് മകള്‍ എത്തിയത്. തങ്ങളുടെ വിശേഷങ്ങളെല്ലാം തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്.
എന്നാല്‍ മകളുടെ അധികം ചിത്രങ്ങള്‍ ആരാധകര്‍ക്കായി ഇരുവരും പങ്കുവെച്ചിരുന്നില്ല. മുഖം വ്യക്തമാകാത്ത ചിത്രങ്ങളാണ് ഇരുവരും മുന്‍പ് പങ്കുവെച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസമാണ് അനുഷ്കയും വിരാടും തങ്ങളുടെ ആറാം വിവാഹവാര്‍ഷികം ആഘോഷിച്ചത്. കേക്ക് മുറിച്ച് ആറാം വിവാഹ വാര്‍ഷികം ആഘോഷിച്ച താരങ്ങളുടെ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. രാവിലെ ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റുകളില്‍ ‘ഇന്‍ഫിനിറ്റി’ ചിഹ്നത്തോടൊപ്പം അടിക്കുറിപ്പും നല്‍കിയിട്ടുണ്ട്. ‘കുടുംബവും സുഹൃത്തുക്കളും, സ്നേഹവും നിറഞ്ഞ ദിവസം. പോസ്റ്റ് ചെയ്യാന്‍ വൈകി.’ – അനുഷ്ക കുറിച്ചു. ലണ്ടനിലാണ് ആഘോഷം നടന്നത്. അനുഷ്കയുടെ സഹോദരനും നിര്‍മ്മാതാവുമായ കര്‍ണേഷ് ശര്‍മ്മ, നടിയായ സാഗരിക ഘാട്ട്ഗെ, സ്റ്റാന്‍ഡ്-അപ്പ് കോമേഡിയന്‍ അഭിഷേക് ഉപമന്യു എന്നിവരോടൊപ്പമായിരുന്നു ഇരുവരുടേയും ആഘോഷം.
ഇരുവരും കറുത്ത ഫോര്‍മല്‍ വസ്ത്രങ്ങളാണ് ധരിച്ചത്. വിരാട് കോലിയും അനുഷ്കയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. പിന്നിലൂടെ വിരാടിന്റെ കഴുത്തില്‍ കൈകള്‍ ചുറ്റിപ്പിടിച്ചാണ് അനുഷ്ക ചിത്രത്തില്‍ പോസ് ചെയ്തിരിയ്ക്കുന്നത്. വിരാട് നീല-കറുത്ത ഷര്‍ട്ടും പാന്റ്സും ധരിച്ചപ്പോള്‍ അനുഷ്ക ഓഫ് ഷോള്‍ഡര്‍ ബ്ലാക്ക് ഡ്രെസ്സിലാണ് ചിത്രങ്ങളില്‍ തിളങ്ങിയത്. കുടുംബങ്ങള്‍ക്കൊപ്പമുള്ള ഏതാനും ചിത്രങ്ങളും അനുഷ്ക പങ്കുവെച്ചവയില്‍ ഉണ്ട്. അനുഷ്ക രണ്ടാമത് ഗര്‍ഭിണിയാണെന്നുള്ള അഭ്യൂഹങ്ങള്‍ പ്രചരിയ്ക്കുന്നതിനിടയിലാണ് ഇരുവരുടേയും വിവാഹ വാര്‍ഷിക ആഘോഷ ചിത്രങ്ങള്‍ പുറത്ത് വന്നത്.