Featured Movie News

ജീത്തു ജോസഫ് – മോഹൻലാൽ ടീമിന്റെ ‘നേര്’ ട്രെയിലർ വമ്പന്‍ ഹിറ്റ്, 1.5 മില്യണ്‍ കാഴ്ചകള്‍

കോടതിക്കുള്ളിലും പുറത്തും ഒരു കേസിന്റെ പിന്നിലെ നൂലാമാലകൾ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമായി കാട്ടിത്തരുന്ന ജീത്തു ജോസഫ് – മോഹൻ ലാൽ ടീമിന്റെ നേരിന്റെ ആദ്യ ട്രയിലര്‍ യൂൂബില്‍ വമ്പന്‍ ഹിറ്റ്. ഇതുവരെ പതിനഞ്ചുലക്ഷത്തിലധികം കാഴ്ചകള്‍ കടന്ന് സോഷ്യൽ മീഡിയായിൽ വലിയ തരംഗം സൃഷ്ടിക്കുകയാണ് ട്രെയിലര്‍.പൂർണ്ണമായും കോർട്ട് റൂം ഡ്രാമയായി വിശേഷിപ്പിക്കാവുന്ന ഈ ചിത്രത്തിന്റെ ആദ്യ ട്രയിലർ വളരെക്കുറച്ചു സമയം കൊണ്ടു തന്നെ പ്രേക്ഷകർക്ക് ഏറെ വിസ്മയമായിരിക്കുന്നു.

ആശിർവ്വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. തിരുവനന്തപുരത്തെ തുമ്പ പൊലീസ് സ്റ്റേഷനിൽ നടന്ന ഒരു കേസാണ് ഈ ചിത്രത്തിലൂടെ വിശകലനം ചെയ്യുന്നത്. വർഷങ്ങളായി കേസ് അറ്റൻഡ്‌ ചെയ്യാത്ത സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ .വിജയമോഹൻ ഒരു കേസ് അറ്റൻഡ് ചെയ്യാൻ എത്തുന്നതാണ് സിനിമയുടെ വഴിത്തിരിവ്. കേരളത്തിൽ ഒരു കോടതി രാത്രി സിറ്റിംഗ്‌ നടത്തുന്നു എന്ന അസാധാരണമായ സംഭവമാണ് ഈ ചിത്രത്തിലെ സംഭവങ്ങൾക്ക് ഏറെ ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നത്.

സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ വിജയമോഹനായി മോഹൻലാൽ അരങ്ങു തകർക്കുന്നു. പ്രിയാമണി, സിദ്ദിഖ്, നന്ദു എന്നിവരുടെ വക്കീൽ പ്രകടനവും ചിത്രത്തിന്റെ ഹൈലൈറ്റായി കാണാം. ജഗദീഷ് തികച്ചും വ്യത്യസ്ഥമായ വേഷത്തിലെത്തുന്നു. ഗണേഷ് കുമാർ, അനശ്വര രാജൻ, ശങ്കർ ഇന്ദുചൂഡൻ ‘ ദിനേശ് പ്രഭാകർ, മാത്യു വർഗീസ്, കലേഷ്, കലാഭവൻ ജിൻ്റോ , ശാന്തി മായാദേവി, ശ്രീ ധന്യ, രമാദേവി, രശ്മി അനിൽ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിഷ്ണു ശ്യാം ഈണം പകർന്നിരിക്കുന്നു. ഛായാഗ്രഹണം – സതീഷ് ക്കുറുപ്പ്. എഡിറ്റിംഗ്‌ -വി.എസ്.വിനായക് . കലാസംവിധാനം – ബോബൻ കോസ്റ്റും – ഡിസൈൻ -ലൈന്റാ ജീത്തു. മേക്കപ്പ് – അമൽ ചന്ദ്ര . ഡിസംബർ ഇരുപത്തിയൊന്നിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു.