Celebrity

കുഞ്ഞാറ്റ ജന്മദിനം അല്‍പ്പം വൈകി ആഘോഷിച്ചപ്പോള്‍ കിട്ടിയത് അപ്രതീക്ഷിത സര്‍പ്രൈസ്

സിനിമാ താരങ്ങളായ മനോജ്.കെ ജയന്റേയും ഉര്‍വശിയുടേയും മകളാണ് തേജാലക്ഷ്മി. ഉര്‍വ്വശിയും മനോജ് കെ ജയനും വിവാഹമോചിതരായെങ്കിലും കുഞ്ഞാറ്റ പിതാവ് മനോജ് കെ ജയനൊപ്പമാണ് പോയത്. ഒഴിവ് സമയങ്ങളിലൊക്കെ മകള്‍ അമ്മയെ കാണാന്‍ എത്താറുണ്ട്. കുഞ്ഞാറ്റയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ ഉര്‍വ്വശിയും മനോജ് കെ ജയനും പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ കുഞ്ഞാറ്റയുടെ പിറന്നാളിന് മകള്‍ക്ക് ലഭിച്ച അപ്രതീക്ഷിത സര്‍പ്രൈസിനെ കുറിച്ച് പങ്കുവെയ്ക്കുകയാണ് മനോജ് കെ ജയന്‍. ‘അപ്രതീക്ഷിത നിമിഷങ്ങളുടെ മാസ്മരികതയില്‍ അകപ്പെട്ടു! കുഞ്ഞാറ്റ തന്റെ ജന്മദിനം അല്‍പ്പം വൈകി ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍, വരുണ്‍ ധവാന്‍ എന്ന ഐക്കണില്‍ നിന്ന് അപ്രതീക്ഷിത ജന്മദിനാശംസ ലഭിച്ചപ്പോള്‍” – എന്നാണ് വരുണ്‍ ധവാനൊപ്പം നില്‍ക്കുന്ന കുഞ്ഞാറ്റയുടെ ചിത്രം പങ്കുവച്ച് മനോജ് കെ ജയന്‍ കുറിച്ചത്.

വിദേശത്താണ് കുഞ്ഞാറ്റ പഠിക്കുന്നത്. ഇപ്പോള്‍ അവധിയായതിനാല്‍ നാട്ടിലെത്തിയതാണ്. 2008ല്‍ ഉര്‍വശിയും മനോജ് കെ. ജയനും വേര്‍പിരിഞ്ഞു. 2013ല്‍ ചെന്നൈയിലെ ബില്‍ഡറായ ശിവപ്രസാദിനെ ഉര്‍വശി വിവാഹം കഴിച്ചു. ഈ ബന്ധത്തില്‍ ഇഷാന്‍ എന്നൊരു മകനുണ്ട്.