Sports

അല്‍ ഹിലാലിനോട് തോറ്റു; ക്രിസ്ത്യാനോയെ മെസ്സി… മെസ്സിയെന്ന് കൂകി വിളിച്ച് ആരാധകര്‍

റിയാദ്: വെള്ളിയാഴ്ച നടന്ന റിയാദ ഡര്‍ബിയല്‍ തോറ്റതിന് പിന്നാലെ അല്‍ നസറിന്റെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയെ എതിരാളികളായ അല്‍ഹിലാല്‍ ആരാധകര്‍ പുറത്തേക്ക് അയച്ചത് മെസ്സി.. മെസ്സി എന്ന കൂക്കു വിളിയോടെ. അല്‍ഹിലാലിന്റെ മൈതാനത്ത് നടന്ന മത്സരത്തില്‍ ക്രിസ്ത്യാനോയുടെ അല്‍ നസര്‍ 3-0 ന് അല്‍ഹിലാലിനോട് തോല്‍വി ഏറ്റു വാങ്ങിയിരുന്നു. ക്രിസ്ത്യാനോയുടെ ടീമിനെ അലക്‌സാണ്ടര്‍ മിട്രോവിച്ചിന്റെ ഇരട്ടഗോളുകളും സെര്‍ബിയന്‍ താരം സെര്‍ഗെജ് മിലിങ്കോവിക് സാവിക്കിന്റെ ഗോളിലുമായിരുന്നു അല്‍ നസര്‍ ജയിച്ചത്.

മത്സരത്തില്‍ തോറ്റെങ്കിലും കളിയിലെ ശ്രദ്ധാകേന്ദ്രം ക്രിസ്ത്യാനോ ആയിരുന്നു. തന്റെ മികച്ച എതിരാളിയെ പരാമര്‍ശിച്ച് എതിര്‍ ടീമിന്റെ ആരാധകരുടെ പരിഹാസത്തിന് ഇടയിലും റൊണാള്‍ഡോ തന്നെയായിരുന്നു സൗദി ഫുട്‌ബോളിലെ ശ്രദ്ധാകേന്ദ്രം.റൊണാള്‍ഡോ പന്തുതൊട്ടപ്പോഴെല്ലാം ആയിരക്കണക്കിന് ആരാധകരില്‍ നിന്ന് ആര്‍പ്പുവിളികളുയര്‍ന്നു. എതിര്‍ടീമിന്റെ ആരാധകര്‍ പോലും 38 കാരനായ ഫുട്‌ബോള്‍ ഇതിഹാസത്തെ കാണാന്‍ എത്തിയിരുന്നു.

താരത്തെ പുത്രന്മാര്‍ക്കും പെണ്‍മക്കള്‍ക്കും ചൂണ്ടിക്കാണിച്ചു കൊടുക്കുന്നത് കാണാമായിരുന്നു. ‘അദ്ദേഹം ഇവിടെ മുഴുവന്‍ ഫുട്‌ബോളിന്റെയും നിലവാരം ഉയര്‍ത്തി.’ റിയാദ് നിവാസിയായ 25 കാരനായ ഫഹദ് അല്‍-ഖഹ്താനി അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. ‘അല്‍-ഹിലാല്‍ ഈ സീസണില്‍ ഇപ്പോഴും ചാമ്പ്യനായിരിക്കും, ഞങ്ങള്‍ ഇപ്പോഴും ഏഷ്യയിലെ ഏറ്റവും വലിയ കളിക്കാരനാണ്, പക്ഷേ റൊണാള്‍ഡോ അതിശയകരമാണ്.’ അയാള്‍ പറഞ്ഞു.

നിലവിലെ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് റൊണാള്‍ഡോ 15 ഗോളുകള്‍ നേടി സ്‌കോറിംഗ് ചാര്‍ട്ടുകളില്‍ ഒന്നാമതുണ്ട്. മുന്‍ ലിവര്‍പൂള്‍ താരം സാദിയോ മാനെ, ഇന്റര്‍ മിലാനില്‍ നിന്നുള്ള മാര്‍സെലോ ബ്രോസോവിച്ച്, മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് എത്തിയ അലക്‌സ് ടെല്ലസ് എന്നിവരെല്ലാം താരത്തിനൊപ്പം അല്‍ നസറില്‍ കളിക്കുന്നത്.