Lifestyle

ഇവിടെ മാത്രമല്ല, അങ്ങ് പാകിസ്ഥാനിലുമുണ്ട് നവരാത്രി ആഘോഷം! കറാച്ചി മഹാദേവ ക്ഷേത്രത്തിൽ ഗർബ ചുവടുകളുമായി ഭക്തർ; വീഡിയോ വൈറൽ

പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തിൽ നടന്ന നവരാത്രി ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കറാച്ചിയിലെ ശ്രീ രത്നേശ്വർ മഹാദേവ് ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചത്.

മാതാ രാണിയുടെ വിഗ്രഹത്തിന് ചുറ്റും ഒത്തുകൂടിയ ഭക്തർ പ്രാർത്ഥനകളിലും ഗർബ നൃത്തത്തിലും മറ്റ് മതപരമായ ചടങ്ങുകളിലും പങ്കെടുക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം. “ജയ് മാതാ ദി” എന്ന് എഴുതിയ ഹെഡ്ബാൻഡ് ധരിച്ചാണ് നിരവധി പേർ ആഘോഷങ്ങളിൽ പങ്കെടുത്തത്.

പാകിസ്ഥാനിലെ ഹിന്ദു സമൂഹം നവരാത്രി ഉത്സവം ആഘോഷിക്കുന്ന രീതി വ്യക്തമാക്കുന്നതാണ് ഈ ദൃശ്യങ്ങൾ. ഇരു രാജ്യങ്ങൾക്കുമിടയിലെ രാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം സാംസ്കാരിക പാരമ്പര്യങ്ങളും ഉത്സവങ്ങളും ജനങ്ങളെ ഒന്നിപ്പിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലായാണ് പല സോഷ്യൽ മീഡിയ ഉപയോക്താക്കളും ഈ വീഡിയോയെ വിശേഷിപ്പിച്ചത്.



ദുർഗ്ഗാദേവിയെ ആരാധിക്കുന്ന ഒമ്പത് ദിവസത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പ്രാർത്ഥനകളും വ്രതങ്ങളും പരമ്പരാഗത നൃത്തങ്ങളുമെല്ലാം ഭക്തർ ആചരിച്ചുവരുന്നു.