Lifestyle

ഇവിടെ മാത്രമല്ല, അങ്ങ് പാകിസ്ഥാനിലുമുണ്ട് നവരാത്രി ആഘോഷം! കറാച്ചി മഹാദേവ ക്ഷേത്രത്തിൽ ഗർബ ചുവടുകളുമായി ഭക്തർ; വീഡിയോ വൈറൽ

പാകിസ്ഥാനിലെ കറാച്ചിയിലുള്ള ഒരു ഹിന്ദു ക്ഷേത്രത്തിൽ നടന്ന നവരാത്രി ആഘോഷങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കറാച്ചിയിലെ ശ്രീ രത്നേശ്വർ മഹാദേവ് ക്ഷേത്രത്തിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ചത്. മാതാ രാണിയുടെ വിഗ്രഹത്തിന് ചുറ്റും ഒത്തുകൂടിയ ഭക്തർ പ്രാർത്ഥനകളിലും ഗർബ നൃത്തത്തിലും മറ്റ് മതപരമായ ചടങ്ങുകളിലും പങ്കെടുക്കുന്നതും പ്രസാദം വിതരണം ചെയ്യുന്നതും വീഡിയോയിൽ കാണാം. “ജയ് മാതാ ദി” എന്ന് എഴുതിയ ഹെഡ്ബാൻഡ് ധരിച്ചാണ് നിരവധി പേർ ആഘോഷങ്ങളിൽ പങ്കെടുത്തത്. പാകിസ്ഥാനിലെ ഹിന്ദു സമൂഹം നവരാത്രി Read More…