ലഡാക്കിലെ ഒരു പെട്രോൾ പമ്പിൽ കുഞ്ഞിനെ പുറത്തുതൂക്കി ജോലി ചെയ്യുന്ന സ്ത്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമ്മയുടെ സാഹചര്യം കണ്ട മനസ്സലിഞ്ഞ നിരവധി ആളുകൾ, അവരെ സഹായിക്കാൻ കഴിയുമെന്ന് അന്വേഷിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പ്രിയങ്ക എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ഒമ്പത് ദശലക്ഷത്തിലധികം (90 ലക്ഷം) ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് പ്രതീക്ഷിച്ചതിലും വലിയ പ്രതികരണമാണ് ലഭിച്ചത്. ഇതിനെത്തുടർന്ന് പ്രിയങ്ക ആ അമ്മയെ വീഡിയോ കോൾ വഴി ബന്ധപ്പെടുകയും, ആളുകൾ അയച്ച സ്നേഹസന്ദേശങ്ങളെക്കുറിച്ചും ധനസഹായത്തെക്കുറിച്ചും അറിയിക്കുകയും ചെയ്തു.
തന്റെ കഥ ഇത്രയധികം ആളുകളിലേക്ക് എത്തിയ വിവരം ആ അമ്മയ്ക്ക് അറിയമായിരുന്നില്ല. കുഞ്ഞിന്റെ പേരും പ്രായവും ചോദിച്ചറിഞ്ഞ പ്രിയങ്ക, ലഭിച്ച സഹായധനം കുട്ടിയുടെ ഭാവി ആവശ്യങ്ങൾക്കായി സൂക്ഷിക്കാൻ അവരോട് അഭ്യർത്ഥിച്ചു. ഒരു സാധാരണ നിമിഷമായി ലഡാക്കിൽ ചിത്രീകരിച്ച വീഡിയോ ഇത്രയധികം ആളുകളുടെ ഹൃദയം തൊട്ടതിൽ സന്തോഷമുണ്ടെന്നും, സഹായിക്കാൻ മുന്നോട്ടുവന്ന എല്ലാവർക്കും നന്ദി പറയുന്നതായും പ്രിയങ്ക കുറിച്ചു.
സോഷ്യൽ മീഡിയയിൽ നിരവധി ആളുകളാണ് ഈ അമ്മയെ പ്രശംസിച്ച് രംഗത്തെത്തിയത്. അവരൊരു “യഥാർത്ഥ രാജ്ഞി” ആണെന്നും, സ്വന്തം കാലിൽ നിൽക്കുന്ന “ധീരയായ പോരാളി” ആണെന്നും ആളുകൾ കമന്റുകളിൽ കുറിച്ചു.




