കഴിഞ്ഞ ശനിയാഴ്ചയായിരുന്നു വലിപ്പമേറിയതും മനോഹരവുമായ രൂപത്തിൽ കാണപ്പെടുന്ന ‘ഹാർവെസ്റ്റ് മൂൺ’ എന്ന പ്രതിഭാസം സംഭവിച്ചത്. ശരത്കാല വിഷുവിന് ഏറ്റവും അടുത്തുവരുന്ന പൗർണ്ണമിയെയാണ് സാധാരണയായി ഹാർവെസ്റ്റ് മൂൺ എന്ന് വിളിക്കുന്നത്. ഈ ആകാശക്കാഴ്ചയുടെ ചിത്രങ്ങളും വീഡിയോകളും ഒട്ടേറെപ്പേർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഈ കൂട്ടത്തിൽ നടൻ ടൊവിനോ തോമസിന്റെ വേറിട്ട വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുന്നത്. ഹാർവെസ്റ്റ് മൂണിനെ വിഴുങ്ങുന്ന തരത്തിൽ ചിത്രീകരിച്ച ഈ വീഡിയോയുടെ അവസനമുള്ള ടൊവിനോയുടെ രസകരമായ ഭാവപ്രകടനമാണ് പ്രധാന ആകർഷണം. വളരെ പെട്ടെന്നുതന്നെ ഈ വീഡിയോ നെറ്റിസൺസ് ഏറ്റെടുത്തു കഴിഞ്ഞു.
‘അതിരടി‘, ‘പള്ളിച്ചട്ടമ്പി‘, ‘ബാലൻ ദി ബോയ്‘, ‘ഖലീഫ ദി റൂളർ‘ എന്നിവയാണ് ഏറ്റവും ഒടുവിലായി തിയേറ്ററുകളിലെത്തിയ ടൊവിനോ ചിത്രങ്ങൾ. ‘മുൻപേ‘, ‘ഗ്രാസിയാസ് എൽ ക്ലാസികോ‘, ‘തന്ത വൈബ്‘ എന്നിവയാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന അദ്ദേഹത്തിന്റെ പുതിയ സിനിമകൾ.




