Featured Hollywood

‘ഞാന്‍ എന്നെത്തന്നെ വെല്ലുവിളിക്കാന്‍ ഇഷ്ടപ്പെടുന്നു’, പുതിയ കോമഡിച്ചിത്രവുമായി കിം കര്‍ദാഷിയാന്‍

വിനോദ വ്യവസായത്തില്‍ അനിഷേധ്യ സാന്നിദ്ധ്യമാണ് കിം കര്‍ദാഷിയാന്‍. ‘അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി’യുടെ ഏറ്റവും പുതിയ സീസണിലെ സിയോഭനെ നടി അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇതിന് പിന്നാലെ കോമഡി ചിത്രമായ ‘ദി ഫിഫ്ത്ത് വീലില്‍’ പുതിയ വേഷത്തിന് തയ്യാറെടുക്കുകയാണ് റിയാലിറ്റി താരവും ബിസിനസുകാരിയുമായ നടി. സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് കിം.

‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് പുതിയ എന്തെങ്കിലും പരീക്ഷിച്ച് വളരുക എന്നത് ശരിക്കും രസകരമാണ്,’ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ കിം പറഞ്ഞു. സിനിമാ വ്യവസായത്തിലേക്ക് കടക്കുന്നതില്‍ താന്‍ ‘ആവേശത്തിലാണ്.’ നടി വെളിപ്പെടുത്തി. എമ്മ റോബര്‍ട്ട്‌സിനൊപ്പമായിരുന്നു താരം അമേരിക്കന്‍ ഹൊറര്‍ സ്‌റ്റോയില്‍ അഭിനയിച്ചത്. ഇതിന് പുറമേ ഡോളോറസ് എന്ന രണ്ട് ആനിമേറ്റഡ് പാവ് പട്രോള്‍ സിനിമകളിലും 43 കാരിയായ കിം പ്രവര്‍ത്തിച്ചിട്ടുണ്ട്.

”ഇതൊരു വെല്ലുവിളിയാണ്. ഞാന്‍ എന്നെത്തന്നെ വെല്ലുവിളിക്കാന്‍ ഇഷ്ടപ്പെടുന്നു.” അമേരിക്കന്‍ ഹൊറര്‍ സ്‌റ്റോറി ചെയ്യുന്ന സമയത്ത് വെറൈറ്റിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു. നടി പതുക്കെ വലിയ വേഷങ്ങളിലേക്കും പ്രോജക്റ്റുകളിലേക്കും നീങ്ങുകയാണെന്നാണ് വിവരം. 2008-ല്‍ ‘ഡിസാസ്റ്റര്‍ മൂവി’ എന്ന ചിത്രത്തിലൂടെയാണ് കിം തന്റെ സ്‌ക്രീന്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 2013-ല്‍ ‘ടെംപ്റ്റേഷന്‍: കണ്‍ഫെഷന്‍ ഓഫ് എ മാര്യേജ് കൗണ്‍സിലര്‍’ എന്ന ചിത്രത്തിലും അഭിനയിച്ചു. കൂടാതെ ‘ഡീപ് ഇന്‍ ദ വാലി.’ യിലും അഭിനയിച്ചു.

‘സാറ്റര്‍ഡേ നൈറ്റ് ലൈവ്’ എഴുത്തുകാരി പോള പെല്ലും ‘വണ്‍ ഡേ അറ്റ് എ ടൈം’ തിരക്കഥാകൃത്ത് ജാനിന്‍ ബ്രിട്ടോയും ചേര്‍ന്നാണ് കിം കര്‍ദാഷിയാന്റെ പുതിയ പ്രോജക്റ്റിന് തിരക്കഥയൊരുക്കുന്നത്. റിയാലിറ്റി സ്റ്റാറിനൊപ്പം പെല്ലും സഹനിര്‍മ്മാണം നടത്തും, നിരവധി സ്റ്റുഡിയോകള്‍ ഇതിനകം കോമഡിയില്‍ താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. ഫാഷന്‍, ലൈഫ്സ്റ്റൈല്‍ സംരംഭങ്ങള്‍, വിജയകരമായ റിയാലിറ്റി ഷോയായ ‘ദി കര്‍ദാഷിയന്‍സ്’ എന്നിവയ്ക്കെല്ലാം പുറമേയാണ് നടിയുടെ സിനിമാ പ്രവേശനവും