Celebrity Travel

കടൽത്തീരത്ത് മഞ്ഞപ്പട്ടുടുത്ത് നയൻതാര, രണ്ടു രാത്രിക്ക് 8 ലക്ഷം രൂപ! റിസോർട്ട് വാടക കേട്ട് ഞെട്ടി ആരാധകർ

നടി നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. മാലിദ്വീപ് കടൽത്തീരത്തിലൂടെ മഞ്ഞ വസ്ത്രമണിഞ്ഞ് വെയിൽ കായുന്ന മനോഹരമായ ചിത്രങ്ങളുമായാണ് താരം എത്തിയത്. സൺഗ്ലാസും തൊപ്പിയും ധരിച്ചുള്ള താരത്തിന്റെ ലുക്ക് ഏറെ പ്രശംസ പിടിച്ചുപറ്റി.

മാലിദ്വീപിലെ നോർത്ത് മാലെ അറ്റോളിലുള്ള ഫരി ഐലൻഡ്സിലെ ലക്ഷ്വറി റിസോർട്ടായ പറ്റിന മാലിദ്വീപിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. രണ്ടുപേർക്ക് രണ്ടു രാത്രി തങ്ങാൻ ഈ റിസോർട്ടിൽ വൻ തുകയാണ് ചെലവ് വരുന്നത്. ഇവിടുത്തെ ‘ടു ബഡ്‌റൂം സൺസെറ്റ് വാട്ടർ പൂൾ വില്ല’യിൽ ഒരു രാത്രി തങ്ങാൻ 4,090 ഡോളറാണ് നിരക്ക്, അതായത് ഏകദേശം 3.92 ലക്ഷം രൂപ. രണ്ടു രാത്രിത്തേക്ക് ഏകദേശം 8 ലക്ഷത്തോളം (7,84,752 രൂപ) രൂപയാകും. ഇവിടുത്തെ ഏറ്റവും നിരക്ക് കുറഞ്ഞ ‘വൺ ബഡ്‌റൂം ബീച്ച് പൂൾ വില്ല’യ്ക്ക് ഒരു രാത്രിത്തേക്ക് 1,430 ഡോളറാണ് (ഏകദേശം 1.37 ലക്ഷം രൂപ) നിരക്ക്. രണ്ടു രാത്രിക്ക് ഇത് 2.74 ലക്ഷം രൂപയോളം വരും.

വിഷ്ണു ഇടവൻ സംവിധാനം ചെയ്ത ‘ഹായ്’ എന്ന ചിത്രത്തിലാണ് നയൻതാര ഒടുവിൽ അഭിനയിച്ചത്. കവിൻ നായകനായ ചിത്രത്തിൽ ദേവയാനി എന്ന കഥാപാത്രത്തെയാണ് നയൻതാര അവതരിപ്പിച്ചത്. മയിൽ, ദേവയാനി എന്നീ വ്യത്യസ്തരായ രണ്ട് കഥാപാത്രങ്ങൾക്കിടയിലെ പ്രണയവും അതിനുപിന്നിലെ രസകരമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.