നടി നയൻതാര സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ കവരുന്നത്. മാലിദ്വീപ് കടൽത്തീരത്തിലൂടെ മഞ്ഞ വസ്ത്രമണിഞ്ഞ് വെയിൽ കായുന്ന മനോഹരമായ ചിത്രങ്ങളുമായാണ് താരം എത്തിയത്. സൺഗ്ലാസും തൊപ്പിയും ധരിച്ചുള്ള താരത്തിന്റെ ലുക്ക് ഏറെ പ്രശംസ പിടിച്ചുപറ്റി. മാലിദ്വീപിലെ നോർത്ത് മാലെ അറ്റോളിലുള്ള ഫരി ഐലൻഡ്സിലെ ലക്ഷ്വറി റിസോർട്ടായ പറ്റിന മാലിദ്വീപിൽ നിന്നുള്ളതാണ് ഈ ചിത്രങ്ങൾ. രണ്ടുപേർക്ക് രണ്ടു രാത്രി തങ്ങാൻ ഈ റിസോർട്ടിൽ വൻ തുകയാണ് ചെലവ് വരുന്നത്. ഇവിടുത്തെ ‘ടു ബഡ്‌റൂം Read More…
Tag: CelebrityStyle
പണത്തിന് മുകളിൽ കിടന്നുറങ്ങണം, ഈ റഷ്യൻ ഹെയറിന് മാത്രം 12 ലക്ഷം രൂപ; ആഡംബര മുടിയഴകിനെക്കുറിച്ച് രാഖി സാവന്ത്
വിവാദങ്ങൾക്കും തുറന്നുപറച്ചിലുകൾക്കും പേരുകേട്ട നടിയും പെർഫോമറുമാണ് രാഖി സാവന്ത്. തന്റെ ജീവിതത്തിലെ ഉയർച്ച താഴ്ചകളെ ധീരമായി നേരിട്ട രാഖിയുടെ സാന്നിധ്യം എന്നും ശ്രദ്ധിക്കപ്പെടാറുണ്ട്. അടുത്തിടെ ബ്യൂട്ടി ബ്രാൻഡായ ‘ബിഇ’യുടെ സിഇഒ ക്വീനി സിംഗ് നടത്തിയ പോഡ്കാസ്റ്റിൽ രാഖി പങ്കെടുത്തപ്പോഴുള്ള വിശേഷങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. പണമാണ് എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമെന്നാണ് രാഖി ഈ അഭിമുഖത്തിൽ പറയുന്നത്. എത്രത്തോളം പണം സമ്പാദിക്കാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന്, പണത്തിന് മുകളിൽ കിടന്നുറങ്ങാൻ കഴിയുന്നത്രയും സമ്പാദിക്കണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് രാഖി മറുപടി നൽകി. Read More…


