Celebrity Featured

നടി അനുഷ്‌കയുടെ മൊത്തം സ്വത്ത് എത്രയാണെന്ന് അറിയാമോ?

തമിഴിലും തെലുങ്കിലും വെന്നിക്കൊടി പാറിച്ച നടി അനുഷ്‌ക്കാ ഷെട്ടി മലയാളത്തിലും അഭിനയിക്കാനൊരുങ്ങുകയാണ്. ജയസൂര്യയുടെ ‘കത്തനാര്‍- ദി വൈല്‍ഡ് സോര്‍ സര്‍’ താരം അഭിനയിക്കാന്‍ പോകുന്ന ആദ്യ മലയാളചിത്രമാണ്. ഒന്നര പതിറ്റാണ്ടിലേറെയായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന അനുഷ്കയുടെ ആദ്യ മലയാള സിനിമയാണിത്.

ആവശ്യത്തിന് സൗന്ദര്യവും സമ്പത്തുമുള്ള നടി പക്ഷേ 42 വയസ്സായിട്ടും ഇതുവരെ വിവാഹം പോലും കഴിച്ചിട്ടില്ല. സമയം വരുമ്പോള്‍ അത് തീര്‍ച്ചയായും സംഭവിക്കുമെന്ന് നടി നിരന്തരം നല്‍കുന്ന മറുപടി. പ്രഭാസിനേയും അനുഷ്കയേയുംപറ്റി പല തരത്തിലുള്ള ഗോസിപ്പുകളും പുറത്തുവന്നിരുന്നു. 2005-ൽ പുറത്തിറങ്ങിയ ‘സൂപ്പർ’ എന്ന തെലുഗു ചലച്ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.

ഈ സാഹചര്യത്തില്‍ നടി അനുഷ്‌കയുടെ മൊത്തം സ്വത്ത് എത്രയാണെന്ന് അറിയാമോ? അത് ഏകദേശം ഇത് 130 കോടി രൂപ വരെ വരുമെന്നാണ് കണക്കാക്കുന്നത്. ഒരു സിനിമയില്‍ അഭിനയിക്കാന്‍ നടി ആറ് കോടി രൂപ വരെ ശമ്പളം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ബാഹുബലി 2 ന് ശേഷം അനുഷ്‌ക്കയ്ക്ക് അത്ര മികച്ച ടൈമല്ല. അടുത്തിടെ മിസ് ഷെട്ടി മിസ്റ്റര്‍ പോളിഷെട്ടി എന്ന ചിത്രത്തില്‍ താരം അഭിനയിച്ചെങ്കിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചില്ല.