Featured Health

ആരോഗ്യമുള്ള ഹൃദയം വേണോ? ഒരു കാർഡിയോളജിസ്റ്റ് ഒരിക്കലും ചെയ്യാത്ത 5 കാര്യങ്ങൾ ഇതാ!

നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കുന്നത് ആരോഗ്യത്തിന് വളരെ പ്രധാനപ്പെട്ട ഒന്നാണ്. അടിസ്ഥാനപരമായ കാര്യങ്ങൾ നമ്മൾക്കെല്ലാം അറിയാമെങ്കിലും, ഒരു ഹൃദ്രോഗ വിദഗ്ദ്ധൻ വ്യക്തിപരമായി ഒഴിവാക്കുന്ന ശീലങ്ങളെക്കുറിച്ച് കേൾക്കുന്നത് വലിയൊരു അറിവാണ്. 2022 ഓഗസ്റ്റിൽ, പ്രമുഖ കാർഡിയോളജിസ്റ്റായ ഡോ. നിക്കോൾ ഹാർക്കിൻ തന്റെ ഹൃദയം സംരക്ഷിക്കാൻ താൻ ഒരിക്കലും ചെയ്യാത്ത അഞ്ച് കാര്യങ്ങൾ പങ്കുവെക്കുകയുണ്ടായി. പുകവലി മുതൽ മുന്നറിയിപ്പ് ലക്ഷണങ്ങളെ അവഗണിക്കുന്നത് വരെയുള്ള നിത്യജീവിതത്തിലെ നമ്മുടെ ചെറുതും വലുതുമായ തിരഞ്ഞെടുപ്പുകൾ ഹൃദയാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് അവർ വിശദീകരിച്ചു.

ഹൃദയാരോഗ്യം നിലനിർത്താൻ ഒഴിവാക്കേണ്ട അഞ്ച് ജീവിതശൈലികളാണ് ഡോ. നിക്കോൾ ചൂണ്ടിക്കാണിച്ചത്. നിക്കോട്ടിൻ അടങ്ങിയ ഉൽപ്പന്നങ്ങൾ ഒഴിവാക്കുക, സംസ്കരിച്ച മാംസഭക്ഷണങ്ങൾ (processed meats) പരിമിതപ്പെടുത്തുക, നെഞ്ചുവേദന ഗൗരവമായി എടുക്കുക, കുടുംബത്തിലെ ഹൃദ്രോഗ പാരമ്പര്യത്തെക്കുറിച്ച് ബോധവാന്മാരായിരിക്കുക, നല്ല ഉറക്കത്തിന് മുൻഗണന നൽകുക എന്നിവയാണവ. ഈ ശീലങ്ങൾ ഒഴിവാക്കുന്നത് പെട്ടെന്നുണ്ടാകുന്ന ഹൃദയാഘാത സാധ്യത ഗണ്യമായി കുറയ്ക്കുമെന്നും അവരുടെ ഉപദേശം ഓർമ്മിപ്പിക്കുന്നു.

  1. പുകവലിയും ഇ-സിഗരറ്റും (Vaping) ഒഴിവാക്കുക- യുവതികളിൽ താൻ കണ്ടിട്ടുള്ള ഭൂരിഭാഗം ഹൃദയാഘാതങ്ങളും പുകവലിക്കുന്നവരിലോ ഇ-സിഗരറ്റ് ഉപയോഗിക്കുന്നവരിലോ ആണെന്ന് ഡോ. നിക്കോൾ പറഞ്ഞു. ഹൃദയത്തെ സംരക്ഷിക്കാൻ ഒരാൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം നിക്കോട്ടിൻ ഉൽപ്പന്നങ്ങൾ പൂർണ്ണമായി ഒഴിവാക്കുക എന്നതാണ്.
  2. നെഞ്ചുവേദന അവഗണിക്കരുത് – ഹൃദയാഘാത സാധ്യത കുറവാണെന്ന് നിങ്ങൾ കരുതിയാൽ പോലും നെഞ്ചുവേദന നിസ്സാരമായി കാണരുതെന്ന് അവർ മുന്നറിയിപ്പ് നൽകി. “സാധാരണ പരിശോധനകളിൽ അപകടസാധ്യത കുറവാണെന്ന് തോന്നുന്നവരിലും അപ്രതീക്ഷിതമായി ഹൃദയാഘാതം ഉണ്ടാകാറുണ്ട്. മണിക്കൂറുകളോളം നെഞ്ചുവേദന സഹിച്ച ശേഷം വൈകി ആശുപത്രിയിൽ എത്തുമ്പോഴേക്കും രോഗിയുടെ അവസ്ഥ വളരെ ഗുരുതരമായിട്ടുണ്ടാകും,” .
  3. സംസ്കരിച്ച മാംസഭക്ഷണങ്ങൾ- പതിവാക്കരുത്- ബേക്കൺ, ഹോട്ട് ഡോഗ്, ഹാംബർഗർ, ഡെലി മീറ്റ് തുടങ്ങിയ സംസ്കരിച്ച മാംസഭക്ഷണങ്ങൾ പതിവായി കഴിക്കുന്നതിനെതിരെയു ഡോ. നിക്കോൾ മുന്നറിയിപ്പ് നൽകി. ഇത്തരം ഭക്ഷണങ്ങളുടെ തുടർച്ചയായ ഉപയോഗം ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ധമനികളെ തകരാറിലാക്കുകയും ചെയ്യും.
  4. കുടുംബത്തിലെ ഹൃദ്രോഗ ചരിത്രം അവഗണിക്കരുത്- കുടുംബത്തിൽ ഹൃദ്രോഗ പാരമ്പര്യമുണ്ടെങ്കിൽ അത് ഒരിക്കലും അവഗണിക്കരുത്. ചെറുപ്പക്കാരിൽ ഹൃദയാഘാതം ഉണ്ടാകുന്നതിന് ഇതൊരു പ്രധാന കാരണമാണ്. അതുകൊണ്ട് തന്നെ കൃത്യമായ ഇടവേളകളിൽ ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടത് അത്യാവശ്യമാണ്.
  5. നല്ല ഉറക്കം ഉറപ്പാക്കുക- പ്രതിദിനം കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കേണ്ടതിന്റെ പ്രാധാന്യം ഡോക്ടർ ഊന്നിപ്പറഞ്ഞു. ഒരു കാർഡിയോളജിസ്റ്റ് എന്ന നിലയിലുള്ള ദീർഘകാലത്തെ കഠിനാധ്വാനത്തിനും മൂന്ന് കുട്ടികളുടെ പരിചരണത്തിനും ശേഷം, സുഖകരമായ ഉറക്കത്തെ താൻ ഏറെ വിലമതിക്കുന്നുവെന്ന് അവർ പറഞ്ഞു.

നമ്മൾ ഓരോ ദിവസവും തിരഞ്ഞെടുക്കുന്ന ശീലങ്ങളാണ് നമ്മുടെ ഹൃദയാരോഗ്യത്തെ തീരുമാനിക്കുന്നത്. വിദഗ്ദ്ധർ നിർദ്ദേശിക്കുന്ന ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നതും സംശയമുള്ളപ്പോൾ ഡോക്ടറെ കാണുന്നതും ദീർഘകാല ഹൃദയാരോഗ്യം ഉറപ്പാക്കാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *