Celebrity

‘നീ എന്നെ സന്തോഷിപ്പിയ്ക്കുന്നു’ ;  വൈറലായി നസ്രിയയുടെ ചിത്രങ്ങള്‍

ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും.

സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. നസ്രിയയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധക ശ്രദ്ധ നേടുന്നത്. നസ്രിയയുടെ പ്രിയപ്പെട്ട പട്ടിക്കുട്ടി ഓറിയോയെ കെട്ടിപ്പിടിച്ച് ഇരിയ്ക്കുന്ന ചിത്രങ്ങളാണ് നസ്രിയ പങ്കുവെച്ചിരിയ്ക്കുന്നത്. ആകാശം ഇരുണ്ടു മൂടി നില്‍ക്കുമ്പോള്‍ നീ എന്നെ സന്തോഷിപ്പിയ്ക്കുന്നു എന്ന വരികള്‍ ക്യാപ്ഷനായി നല്‍കിയാണ് നസ്രിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിയ്ക്കുന്നത്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആന്റെ സുന്ദരനികി എന്ന തെലുങ്ക് സിനിമയിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. സൂര്യയും ദുല്‍ഖറും ഒന്നിയ്ക്കുന്ന സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രമാണ് നസ്രിയയുടെ ഏറ്റവും പുതിയ പ്രൊജക്ട്. മാമന്നന്‍ ആണ് ഫഹദിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഹനുമാന്‍ ഗിയര്‍, പുഷ്പ 2, ആവേശം തുടങ്ങിയ സിനിമകളാണ് ഫഹദിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.