മലയാള സിനിമ അതുവരെ കണ്ട നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു എഴുപതുകളുടെ അവസാനം ജലജ എന്ന അഭിനേത്രി മലയാള സിനിമയിൽ കാലുറപ്പിച്ചത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നായികമാരില്‍ ഒരാളാണ് താരം. ആദ്യ രണ്ടു മൂന്ന് സിനിമകളിലൂടെ തന്നെ പ്രേക്ഷകമനസ്സിൽ ജലജ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. പിന്നീട് ജലജയുടെ കാലമായിരുന്നു, വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരില്‍ ഒരാളായി മാറി.
എണ്‍പതുകളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജലജ. എന്നാല്‍ പിന്നീട് താരം സിനിമ വിട്ടു. വിവാഹത്തോടെയാണ് താരം സിനിമ ഉപേക്ഷിച്ചത്. എന്നാലിപ്പോള്‍ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ജലജ. ഒറ്റ ആണ് ജലജയുടെ പുതിയ ചിത്രം. ജലജയുടെ മകള്‍ ദേവിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങള്‍ ഇരുവരും നല്‍കിയിരുന്നു.
ഇപ്പോഴിതാ അമ്മയുടെ അഭിനയത്തെപ്പറ്റി മകൾ പറയുന്ന വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. മമ്മി ആൻഡ് മീ എന്നുള്ളത് മാറ്റി നിർത്തി അമ്മയെന്ന വെട്രൻ ആക്ട്രെസ്സിന്റെ അഭിനയം ഒരു അഭിനേത്രി എന്ന നിലയിൽ നോക്കിക്കാണുന്നു എന്ന് അവതാരക ചോദിച്ചപ്പോഴാണ് ദേവി മറുപടി പറഞ്ഞത്.
“ശരിക്കും അമ്മയുടെ കൂടെ ആദ്യമായി അഭിനയിക്കുന്നത് മാലിക്കിലാണ്. പക്ഷേ അതിൽ ഞങ്ങൾക്ക് കോമ്പിനേഷൻ സീനുകൾ ഇല്ല. എങ്കിലും അമ്മയെന്ന അഭിനേത്രിയെ ലൈവായി കാണാൻ ഞാൻ ആദ്യ ദിവസം ലൊക്കേഷനിൽ പോയിരുന്നു. സത്യം പറഞ്ഞാൽ ഷൂട്ടിംഗ് കാണുന്നതിനിടയിൽ അത് അമ്മയാണെന്നു മറന്നു പോയി. കണ്ടോണ്ടു ഇരുന്നപ്പോൾ ആ സീനിൽ ആ കഥാപാത്രം ചെയ്യുന്നത് മാത്രമാണ് മുന്നിൽ തെളിഞ്ഞത്. ഒരു പ്രേക്ഷക മാത്രമായി ശരിക്കും സ്വയംമറന്ന് അലിഞ്ഞു ഇരുന്നു. കുറച്ചു നേരം കഴിഞ്ഞാണ് ഞാനതു അമ്മയാണെന്നു റിയലൈസ് ചെയ്തത്…. ” ദേവി പറയുന്നു.
ആസിഫ് അലി നായകനായി എത്തിയ ഒറ്റ ഓസ്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ്. തിയേറ്ററിലേക്ക് കഴിഞ്ഞ ദിവസമെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.