Oddly News

സഹപ്രവര്‍ത്തകനെ ചുംബിച്ച് വനിതാ കോൺസ്റ്റബിള്‍; പൊലീസുകാരന് സസ്‌പെൻഷന്‍! പണികൊടുത്ത് കൂട്ടുകാര്‍- വീഡിയോ

പോലീസ് സ്റ്റേഷനിലെ കമ്പ്യൂട്ടർ റൂമിൽ വെച്ച് പൊലീസുകാരനെ വനിതാ കോൺസ്റ്റബിള്‍ ചുംബിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസുകാരനെതിരെ അധികൃതർ നടപടിയെടുത്തു. വീഡിയോയിലുള്ള സ്ത്രീയുടെ പങ്കിനെക്കുറിച്ച് നിലവിൽ പ്രത്യേക അന്വേഷണം നടക്കുകയാണെന്നും, അത് പൂർത്തിയായ ശേഷം അവർക്കെതിരെയും കർശന നടപടിയുണ്ടാകുമെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ കോട്‌വാലി പോലീസ് സ്റ്റേഷനിലാണ് പരസ്യമായ ഈ നിയമലംഘനം നടന്നത്. സ്റ്റേഷനിലെ കോൺസ്റ്റബിളായ അരവിന്ദിനെതിരെയാണ് നിലവിൽ വകുപ്പുതല നടപടിയുണ്ടായിരിക്കുന്നത്. ഓഫീസിനുള്ളിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. കസേരയിലിരിക്കുകയായിരുന്ന അരവിന്ദിന്റെ അടുത്തേക്ക് സ്ത്രീ വരുന്നതും ഇരുവരും ചുംബിക്കുന്നതുമാണ് രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ഈ വീഡിയോയിലുള്ളത്.

ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയും സംഭവം വിവാദമാവുകയും ചെയ്തതിന് പിന്നാലെ അരവിന്ദിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *