Celebrity Featured

മുൻ ലോകസുന്ദരിയുടെ അന്‍പതാം വയസിലേയ്ക്ക്; ഐഷിന്റെ അധികം അറിയപ്പെടാത്ത 6 ഹോളിവുഡ് ചിത്രങ്ങൾ

ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയെടുത്താല്‍ ഐശ്വര്യാറായ് നിശ്ചയമായും അതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മികച്ച നടികളുടെ പട്ടികയെടുത്താലും അങ്ങിനെ തന്നെ. ബോളിവുഡിനൊപ്പം തന്നെ ആഷ് എപ്പോഴും പ്രധാന്യം കൊടുന്ന സിനിമാവേദിയാണ് അരങ്ങേറ്റം നടത്തിയ തമിഴ്.

തമിഴില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാറുള്ള നടിയുടെ ഏറ്റവും പുതിയചിത്രം പൊന്നിയിന്‍ സെല്‍വനായിരുന്നു. ഇടയ്ക്കിടെ ഹോളിവുഡിലും മുഖം കാട്ടാറുളള നടി നവമ്പര്‍ ഒന്നാം തീയതി 49-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന്റെ മികച്ച പ്രകടനം നടത്തിയ സിനിമകളുടെ പട്ടികയില്‍ അഞ്ച് ഹോളിവുഡ് സിനിമകളുമുണ്ട്.

ഇന്തോ അമേരിക്കന്‍ സംവിധായികയായ ഗുരീന്ദര്‍ ഛദ്ദ സംവിധാനം ചെയ്ത ബ്രൈഡ് ആന്‍ഡ് പ്രിജുഡിസ് താരത്തിന്റെ മികച്ച ഇന്ത്യന്‍ ഇംഗ്‌ളീഷ് ചിത്രങ്ങളിലൊന്നാണ്. ഈ ചിത്രം 2004 ഒക്ടോബര്‍ 6 ന് യുണൈറ്റഡ് കിംഗ്ഡത്തിലും ഫെബ്രുവരി 11 ന് യുണൈറ്റഡ് സ്റ്റേറ്റ്‌സിലും റിലീസ് ചെയ്തു

ഗാര്‍ഹിക പീഡനം നേരിടുകയും പിന്നീട് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെടുകയും ചെയ്ത കിരണ്‍ജിത് അലുവാലിയ എന്ന ഇന്ത്യന്‍ സ്ത്രീയുടെ യഥാര്‍ത്ഥ ജീവിത കഥാപാത്രത്തെയാണ് ഐശ്വര്യ റായ് ഈ ബ്രിട്ടീഷ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഐശ്വര്യയുടെ പൂര്‍ണ്ണത നിറഞ്ഞ പ്രകടനം അതിന്റെ വൈകാരിക ആഴത്തിന് ചര്‍ച്ച ചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്തു.

2005 ലെ മിസ്ട്രസ് ഓഫ് സ്‌പൈസസ് മാന്ത്രിക ശക്തികളുള്ളതും സുഗന്ധവ്യഞ്ജനങ്ങളെക്കുറിച്ചുള്ള അറിവ് ഉപയോഗിച്ച് ആളുകളെ സഹായിക്കുന്നതുമായ തിലോ എന്ന സ്ത്രീയുടെ വേഷമാണ് ഐശ്വര്യ റായ് അവതരിപ്പിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഐശ്വര്യയുടെ സമചിത്തത നിറഞ്ഞ പ്രകടനം ഇഷ്ടപ്പെട്ടു.

2007 ആഷ് ഒരു ചരിത്രസിനിമയുടെ ഭാഗമായി. ഡഗ് ലെഫ്‌ലര്‍ സംവിധാനം ചെയ്ത ഒരു ചരിത്ര ആക്ഷന്‍ സാഹസിക ചലച്ചിത്രമാണ് ദി ലാസ്റ്റ് ലീജിയന്‍. വലേറിയോ മാസിമോ മാന്‍ഫ്രെഡിയുടെ അതേ പേരിലുള്ള 2002 ലെ നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഇത്. കോളിന്‍ ഫിര്‍ത്ത്, ബെന്‍ കിങ്സ്ലി എന്നിവര്‍ക്കെല്ലാം ഒപ്പം ആഷിന്റെ അഭിനയവും ശ്രദ്ധിക്കപ്പെട്ടിരുന്നു.

അഞ്ചാം നൂറ്റാണ്ടിലെ യൂറോപ്യന്‍ ചരിത്രത്തിലെ സംഭവങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് പടിഞ്ഞാറന്‍ റോമന്‍ സാമ്രാജ്യത്തിന്റെ തകര്‍ച്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഹരാള്‍ഡ് സ്വാര്‍ട്ട് സംവിധാനം ചെയ്ത് 2009-ല്‍ പുറത്തിറങ്ങിയ ഒരു അമേരിക്കന്‍ കോമഡി-മിസ്റ്ററി ചലച്ചിത്രമാണ് ദി പിങ്ക് പാന്തര്‍ 2 ലെ ഏഷ്യന്‍മുഖമായിരുന്നു ഐശ്വര്യാ റായി. ദി പിങ്ക് പാന്തര്‍ ഫിലിം സീരീസിലെ പതിനൊന്നാമത്തെ ഭാഗവും ജനപ്രിയ കോമഡി സീരീസിന്റെ റീബൂട്ടായ 2006 ലെ ചിത്രമായ ദി പിങ്ക് പാന്തറിന്റെ തുടര്‍ച്ചയുമാണ് ഇത്.