മലയാളത്തിന്റെ സ്വന്തം താരപുത്രന് ദുല്‍ഖര്‍ സല്മാന് തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ്. ഡിക്യു ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായി നില്‍ക്കുകയാണ്. സിനിമയ്ക്ക് പുറത്തു മാത്രമല്ല സിനിമയ്ക്കുള്ളിലും നിരവധി പേര് ദുല്‍ഖറിന്റെ ആരാധകരാണ്.
സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പ്രധാനപ്പെട്ട വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ അപ്ഡേറ്റ് ചെയ്യാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ”ബേഡ് മാന്‍”- എന്ന ക്യാപ്ഷനോടു കൂടി ഒരു പറവയെ എടുത്തു നില്ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. താരത്തിന്റെ കൈ ചെയിനില്‍ കടിയ്ക്കാന്‍ ശ്രമിയ്ക്കുകയാണ് പറവ. ദുല്‍ഖറിന്റെ പുതിയ ലുക്കാണ് ചിത്രത്തില്‍ കാണാന്‍ സാധിയ്ക്കുന്നത്.
ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിയ്ക്കുന്നത്. അടിപൊളി എന്നാണ് നടന് സൗബിന് ഷാഹിര്‍ കമന്റ് ചെയ്തിരിയ്ക്കുന്നത്. കുഞ്ഞിക്ക വിത്ത് കുഞ്ഞിക്കിളി, ബേഡ് മാന്‍ വെല്‍കം ടു ദി ക്ലബ് എന്നൊക്കെയാണ് കമന്റുകള്‍ നീളുന്നത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന സൂര്യയുടെ 43-മത്തെ ചിത്രമാണ് ദുല്‍ഖറിന്റെ അടുത്ത പ്രൊജക്ട്. സൂര്യയും ദുല്‍ഖറും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.