Celebrity Featured

‘നന്ദി തിരുമേനി’; എന്റെ ഭാഗത്തുനിന്നും അങ്ങേയ്ക്കുണ്ടായ വിഷമത്തിന് മാപ്പെന്ന് രേണു; സുധി നിലയത്തിലെത്തി ബിഷപ് നോബിള്‍

ബിഷപ്പ് നോബിൾ ഫിലിപ്പും സോഷ്യൽ മീഡിയ താരം രേണു സുധിയും തമ്മിലുണ്ടായിരുന്ന പ്രശ്നങ്ങൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. താൻ ഇഷ്ടദാനമായി നൽകിയ ഭൂമി തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് നോബിൾ രംഗത്തെത്തിയതും നിയമപരമായ നോട്ടീസ് അയച്ചതുമെല്ലാം അക്കാലത്ത് വലിയ വാർത്തയായിരുന്നു. എന്നാൽ ഇപ്പോഴിതാ തങ്ങൾക്കിടയിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചതായി അറിയിച്ച് രേണു തന്നെ രംഗത്തെത്തിയിരിക്കുകയാണ്. സുധി നിലയത്തിലെത്തിയ ബിഷപ്പ് നോബിളിനൊപ്പം നിൽക്കുന്ന ചിത്രവും ഹൃദ്യമായ ഒരു കുറിപ്പുമാണ് രേണു ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്.

രേണുവിന്റെ ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് താരത്തെ പിന്തുണച്ചും കൈയടിച്ചും രംഗത്തെത്തുന്നത്. ബിഷപ്പ് നോബിളിനോട് നന്ദിയും മാപ്പും പറഞ്ഞുകൊണ്ടാണ് രേണു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. രേണുവിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്: ‘ബിഷപ്പ് നോബിൾ ഫിലിപ്പ് അമ്പലവേലിൽ… സുധി നിലയത്തിൽ ഇന്ന് വന്നപ്പോൾ… അദ്ദേഹത്തിന്റെ പ്രാർത്ഥന എനിക്ക് അനുഗ്രഹമാണ്. നന്ദി തിരുമേനി. എന്റെ ഭാഗത്തുനിന്നും അങ്ങേയ്ക്ക് ഉണ്ടായ വിഷമങ്ങൾക്ക് മാപ്പ്’, എന്നായിരുന്നു രേണു സുധി കുറിച്ചത്.

അതേസമയം, രേണുവിന്റെ ഈ പോസ്റ്റിന് താഴെ സ്നേഹത്തോടെ മറുപടിയുമായി ബിഷപ്പ് നോബിളും എത്തിയിട്ടുണ്ട്. ‘പ്രിയപ്പെട്ട സഹോദരി, രേണുവിനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്നും നിങ്ങൾക്കായി എപ്പോഴും പ്രാർത്ഥിക്കുമെന്നും’ ബിഷപ്പ് കമന്റിൽ കുറിച്ചു. പരസ്പരമുള്ള പിണക്കങ്ങൾ മറന്ന് ഒന്നായ രേണുവിന്റെ നല്ല മനസ്സിന് നിറഞ്ഞ കൈയടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *