സര്‍വേഷ് മേവാര സംവിധാനം ചെയ്ത് കങ്കണ റണാവത്ത് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന തേജസ് ഒക്ടോബര്‍ 27-ന് തീയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ തേജസ് ഗില്‍ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. എന്നാല്‍ മൂന്നാം ദിനം തേജസിന്റെ ഇന്ത്യയിലെ കളക്ഷന്‍ വെറും മൂന്നു കോടി മാത്രമാണ്.
1.25 കോടി രൂപ ആദ്യ ദിനം നേടിയ ചിത്രം ഞായറാഴ്ചയിലെ പ്രകടനത്തോടെ 3.80 കോടി നേടി. ചിത്രം ഒടിടിയില്‍ വരാനായി കാത്തിരിക്കരുതെന്ന് കങ്കണ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡിന് മുമ്പ് തന്നെ തീയേറ്ററുകളിലേയ്ക്ക് ആളുകള്‍ എത്തുന്നത് വളരെ ഗണ്യമായി കുറഞ്ഞിരുന്നു. കോവിഡിന് ശേഷം ഇത് വളരെ വേഗത്തിലായി എന്നും ഇവര്‍ പറയുന്നു.
ആളുകള്‍ തീയേറ്ററിലെത്തി സിനിമ കാണണാമെന്ന് അവര്‍ അഭ്യര്‍ത്ഥിക്കുന്നു. സിനിമകള്‍ തീയേറ്ററില്‍ എത്തി കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആസ്വദിക്കു എന്ന് കങ്കണ എക്സിലൂടെ അഭ്യര്‍ത്ഥിച്ചിരുന്നു. സര്‍വേഷ് മേവാര രചനയും സംവിധാനവും നിര്‍വഹിച്ച് തേജസ് നിര്‍മിച്ചത് റോണി സ്ക്രൂവാലയാണ്. കങ്കണയെക്കൂടാതെ അന്‍ഷുല്‍ ചൗഹാന്, വരുണ്‍ മിത്ര, ആശിഷ് വിദ്യാര്‍ത്ഥി, തുടങ്ങിയരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.