ജഗത്സിങ്പൂര്‍: പത്തുവയസുകാരിയെ ട്യൂഷന് അധ്യാപകന്റെ പിതാവ് ബലാത്സംഗം ചെയ്തതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപികയുടെ 52 വയസ്സുള്ള പിതാവ് ഉള്‍പ്പെടെ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുജാങ് പോലീസ് പരിധിയിലെ ഗ്രാമത്തിലായിരുന്നു സംഭവം.
കഴിഞ്ഞ തിങ്കളാഴ്ച പെണ്‍കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ബാലിത്തുത പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചിരുന്നു. അപ്പോഴാണ് വിഷയം പുറത്തുവന്നത്. മാതാപിതാക്കള്‍ ചോദിച്ചപ്പോള്‍ പെണ്‍കുട്ടി സംഭവം വിവരിക്കുകയും മുദുലിയാണ് കുറ്റകൃത്യത്തിന് പിന്നിലെന്ന് പറയുകയും ചെയ്തു.
പിതാവ് ഉടന്‍ തന്നെ കുജാങ് പോലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 15 മുതല്‍ 20 വരെ വിദ്യാര്‍ത്ഥികള്‍ ബാലിതുതയിലെ അധ്യാപികയുടെ വീട്ടിലേക്ക് ട്യൂഷന് പോകാറുണ്ടെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നല്കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് മുദുലിയെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തപ്പോഴാണ് സഹപ്രവര്‍ത്തകനായ റാബിയുടെ പങ്കാളിത്തം മുദുലി വെളിപ്പെടുത്തിയത്.